ചില 'മുടി'ഞ്ഞ ചിന്തകള്‍ആരെന്തൊക്കെ പറഞ്ഞാലും സൗന്ദര്യത്തിന്റെ കാര്യം വരുമ്പോള്‍ എല്ലാരും ഒറ്റക്കെട്ടാകും. ആണായാലും പെണ്ണായാലും. അതിന് വലുപ്പചെറുപ്പഭേദമില്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍ തിയറി പറഞ്ഞു നടന്നവരെ നമ്മളെത്ര കണ്ടതാ. ലെവന്മാരോക്കെ പറഞ്ഞ പറച്ചില്‍ കേട്ടാല്‍ ഹെന്റമ്മോ..!!
ഉദാഹരണത്തിന്, പെണ്ണ് കാണാന്‍ പോകുന്നവര്‍ക്ക് സൌജന്യ ഉപദേശം കൊടുതതിങ്ങനെ, " പെണ്ണിന്റെ സൌന്ദര്യത്തിലല്ല കാര്യം, പിന്നെയോ.. സ്വഭാവം , ഗുണം മണം .. "
അല്ല പിന്നെ, ഇവന്മാരൊക്കെ പെണ്ണ് കാണാന്‍ പോയപ്പോഴോ, ദാണ്ടെ കിടക്കുന്നു താഴെ...
പെണ്ണിന്റെ മൂക്ക് നീണ്ടതാണ്, മുടി ചുരുണ്ടതാണ്, കണ്ണിനു ഐശ്വര്യറായിയുടെ അത്ര സ്റ്റൈല്‍ ഇല്ല... പിന്നെ ആകെ പിടിച്ചത് പെണ്ണിന്റെ അനിയത്തിയെ ആണ് !!!. കൈ വച്ചാല്‍ ചെറുക്കന്‍ തീര്ന്നു പോകുമെന്ന് കരുതി ആണോ എന്തോ പെണ്‍വീട്ടുകാര്‍ അന്ന് വെറുതെ വിട്ടെന്ന് വാല്‍ക്കഷ്ണം.
ക്ഷമിക്കണം, പറഞ്ഞങ്ങു കാടു കയറി പോയി. പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. ഓരോ ജന്തുജാലവും അതിന്റെ ഇണയെ ആകര്‍ഷിക്കാന്‍ ഒരു പരിധി വരെ സൌന്ദര്യത്തെ കൂട്ട് പിടിക്കുന്നു എന്നാണ് അറിവ്. (ഞാനറിഞ്ഞിടത്തോളം അതങ്ങനെയാണ്). മനുഷ്യന്റെ കാര്യത്തില്‍ അതിന്റെ ബലത്തില്‍ മാത്രം പിടിച്ചു നില്‍ക്കുന്നോരും ഉണ്ട്.
പെണ്ണുങ്ങളുടെ കാര്യത്തില്‍ ബ്യൂട്ടിക്ലിനിക്കുകള്‍ സഹായതിനെതിയപ്പോഴും പാവം ആണുങ്ങള്‍ ബാര്‍ബര്‍മാരുടെ കരവിരുതില്‍ സംതൃപ്തി അടയേണ്ടി വന്നു. (ബ്ലോഗര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം വെറും 7.53% ആണുങ്ങള്‍ മാത്രമെ "ബ്യൂട്ടിപാര്‍ലര്‍" സൌകര്യങ്ങള്‍ ഉപയോഗിക്കുന്നുള്ളു!!! ഹും ഇതു പെണ്ണുങ്ങളെ ശരിക്കും ഞെട്ടിക്കുന്ന ഒരു സംഗതി ആണ് അല്ലെ ?) എന്ന് പറഞ്ഞാല്‍ നമ്മള്‍ ആണുങ്ങളുടെയൊക്കെ സെറ്റപ്പും ഗെറ്റപ്പും ഈ പറഞ്ഞ ബാര്‍ബര്‍മാരുടെ കൈയ്യിലാണ് കിടക്കുന്നത് അല്ലെ..?
(ഈ "ബാര്‍ബര്‍" എന്ന വിളി ആരെയും നോവിക്കാനല്ല എന്ന് ആദ്യമേ പറയട്ടെ.)

ഈയുള്ളവനും ഇക്കാര്യത്തില്‍ ഇച്ചിരി, അല്ല കുറച്ചേറെ തന്നെ ശ്രദ്ധ കൊടുക്കാറുണ്ട്. ഹെയര്‍സ്റ്റൈലില്‍ മാത്രം പിടിച്ചു നില്ക്കാന്‍ പറ്റില്ലെങ്കിലും ബാക്കിയുള്ള വൃത്തികേടുകള്‍ കുറച്ചൊക്കെ മറച്ചു പിടിക്കാന്‍ കഴിയുമല്ലോ എന്നൊരാശ്വാസം . പൊട്ടു കുത്തിയാല്‍ നോക്കുകുത്തിക്കും കാണില്ലേ ഒരു ചന്തം, ഏത്..?

അതുകൊണ്ട് തന്നെ ഈയൊരു കാര്യത്തില്‍ ആരും അത്ര വിട്ടുവീഴ്ച ചെയ്യാറില്ല എന്നാണറിവ്. അത്തരം വിട്ടുവീഴ്ചകള്‍ കാരണം നാണം പോയ 'കോര്‍ണര്‍' നോക്കി അടിയന്‍ ചിലപ്പോഴൊക്കെ നടക്കേണ്ടി വന്നിട്ടുമുണ്ട്.
സ്ഥിരമായി പോകുന്ന 'മുടിവെട്ട്' കടയില്‍ ഒന്നില്‍ കൂടുതല്‍ ബാര്‍ബര്‍മാരുണ്ടായിരുന്നു. ഒരു കൃതാവ് ചേട്ടനാണ് സ്ഥിരമായി എന്നെ കുട്ടപ്പനാക്കിയിരുന്നത്. നമ്മളാണെങ്കില്‍ കുറെ നിര്‍ദേശങ്ങളൊക്കെ നല്കി അങ്ങനെ ചാരി കിടക്കും.
"ചേട്ടാ, പിറകില്‍ ഇച്ചിരി പറ്റിച്ചു വെട്ടിയെക്കണം കേട്ടോ.., ഈ കൃതാവ് അധികം ഇറക്കി കട്ട് ചെയ്യേണ്ട കേട്ടോ. "
എന്നതൊക്കെ പറഞ്ഞാലും പുള്ളി തോന്നിയ പടി കട്ട് ചെയ്യും. എന്നാലും ആകെ മൊത്തം നല്ല സ്റ്റൈല്‍ ആക്കി തരും.ഇച്ചിരി വെള്ളമൊക്കെ തലയില്‍ സ്പ്രേയ്‌ ചെയ്തു ആകെ ഒന്നു മസ്സാജും ചെയ്യും.

മിക്കവാറും പുള്ളി ഇല്ലെങ്കിലോ അതല്ല പുള്ളി free അല്ലെങ്കിലോ ഈയുള്ളവന്‍ പതുക്കെ പിന്‍വലിയാറാണ് പതിവു. വെറുതെ എന്നാത്തിനാ risk എടുക്കന്നത്.
ചുമ്മാ മൊബൈല് എടുത്തു ഒരു വിളിയാണ്.
"എടേയ്‌ ഞാന്‍ ഇവിടെ പുളിമൂട് ജംഗ്ഷനിലുണ്ട്.......എന്ത് ? ഇപ്പോള്‍ തന്നെ വരണോ? .... മുടി വെട്ടിയിട്ട് വന്നാല്‍ പോരെ..? ഒരു 10 മിനിട്ട്......അങ്ങനെയാണോ..? എങ്കില്‍ നീ അവിടെ നില്ല്. ഞാന്‍ അങ്ങോട്ട് വരാം. "
എന്നിട്ട് തിരിഞ്ഞൊരു നടത്തം. വാതില്‍ക്കല്‍ മറ്റേ അണ്ണന്‍ ഇങ്ങനെ നില്ക്കും.
(ഈ നമ്പര്‍ ഇറക്കുമ്പോള്‍ മൊബൈല് സൈലെന്റ്റ്‌ മോഡില്‍ ഇട്ടില്ലേല്‍ ആകെ നാണം കേടും കേട്ടോ.)

അന്ന് പക്ഷെ മുടി വെട്ടിയെ തീരൂ എന്നൊരു പ്രശ്നം ഉണ്ടായിരുന്നു. പിറ്റേന്ന് വീട്ടില്‍ പോകേണ്ടതാണ്. നാട്ടില്‍ പോകുന്നതല്ലേ ഇച്ചിരി മെനയായി പോകാമെന്ന് കരുതി. പക്ഷെ നമ്മടെ കൃതാവ് ചേട്ടന്‍ ആ പരിസരത്തെങ്ങും കാണാനുമില്ല. വേറൊരു പുതിയ ചേട്ടന്‍ 'കൊല'കത്തിയൊക്കെ പിടിച്ചു നില്പ്പോണ്ട്.
"കട്ടിങ്ങാണോ ഷാവിങ്ങാണോ സാറെ". 'സാറെ' വിളിയില്‍ ഞാനിത്തിരി സുഖം പിടിച്ചെങ്കിലും എന്റെ വീക്നെസ്സില്‍ കത്തി വച്ചുള്ള ആ ചോദ്യം എനിക്കിച്ചിരി കൊണ്ടു. അവിടേം ഇവിടേം സെന്റിമീറ്റര്‍ ഗ്യാപ്പില്‍ വളര്‍ന്ന, പത്തും പത്തും ഇരുപത്തഞ്ചു രോമങ്ങളുള്ള താടി നോക്കിയാനവന്‍ ആ ചോദ്യം ചോദിച്ചത്. ഹും എനിക്ക് തന്നെ കട്ട് ചെയ്യാന്‍ അത് തെകയത്തില്ല. അപ്പോഴാ...
"കട്ടിംഗ് മതി ചേട്ടാ".
അങ്ങോരു മുണ്ട് കൊണ്ടു 'വെള്ള പുതപ്പിക്കുമ്പോള്‍' ഞാന്‍ ഒരിക്കലും ഓര്‍ത്തില്ല ഇതു ഇത്രേം വലിയ ഒരു കൊലയകുമെന്നു. ഈയുള്ളവന്‍ സ്ഥിരം നിര്‍ദേശങ്ങള്‍ നല്കാന്‍ തുടങ്ങി.
"ചേട്ടാ, പിറകില്‍ ഇച്ചിരി പറ്റിച്ചു വെട്ടിയെക്കണം കേട്ടോ.., ഈ കൃതാവ് അധികം ഇറക്കി കട്ട് ചെയ്യേണ്ട കേട്ടോ. മുന്‍പില്‍ കുറച്ചു നീളം കുറച്ചാല്‍ മതി." അങ്ങോരു എല്ലാം തല കുലുക്കി സമ്മതിച്ചു.

സത്യം പറയാമെല്ലോ, അങ്ങോരു തലയില്‍ കൈ വച്ചപ്പോഴേ നമ്മള്‍ പാതി മയക്കത്തിലായി.
(അതല്ലേലും തലയ്ക്കു വല്ല പണിയും വരുമ്പോള്‍ എനിക്ക് പെട്ടെന്ന് മയക്കം വരും. പണ്ടു സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടാണ് ഈ അസുഖം ശ്രദ്ധയില്‍ പെട്ടത് കേട്ടോ. )

"ഇങ്ങനെ മതിയോ..?" അങ്ങോരുടെ ചോദ്യം കേട്ടാണ് മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. ഞാന്‍ നോക്കുമ്പോള്‍ഏതാണ്ട് എന്നെ പോലോരുത്തന്‍ എന്നേം നോക്കിയിരിക്കുന്നു. എന്റെ തലയില്‍ വെളിച്ചം വരാന്‍ കുറച്ചുകൂടി സമയമെടുത്ത്. ഒരു മിന്നല്‍ പിണര്‍. "എന്റെ ദൈവമേ.." അത് ഞാന്‍ തന്നെ. മൂക്കും കണ്ണും എല്ലാംഓക്കേ. പക്ഷെ മുടി.??? ശരിക്കും ഒരു 'സൂര്യമാനസം' സ്റ്റൈല്‍.

ഞാന്‍ കരയാന്‍ വെമ്പുന്ന മുഖത്തോടെ അങ്ങോരെ നോക്കി. അങ്ങോരാനെന്കില്‍ , ' പറക്കുതളിക' സിനിമയില്‍ ദിലീപ് 'താജ് മഹല്‍' പണിഞ്ഞു നില്ക്കുന്ന മാതിരി ഒരു ചിരിമായി നില്‍പ്പാണ്.
"ദൈവമേ ഇതുമായി എങ്ങനെ നാട്ടില്‍ പോയി മറ്റുല്ലോരുടെ മുഖത്ത് നോക്കും. "

എന്റെ കഴുത്ത് കാണിച്ചു "ആ കത്തി കഴുത്തില്‍ അങ്ങ് കുത്തിയിറക്കിയാട്ടെ " എന്ന് പറയാനാണ് എനിക്ക് തോന്നിയത്. കാശും കൊടുത്തു ഇറങ്ങുമ്പോള്‍ ഞാന്‍ കണ്ട കണ്ണാടിയിലൊക്കെ ഒന്നു ട്രൈ ചെയ്തു. ഒരുരക്ഷയുമില്ല. എല്ലാം ഒരേ പോലെ. അപ്പോള്‍ കുഴപ്പം കണ്ണാടിക്കല്ല; എന്റെ മുടി തന്നെയന്നു ഉറപ്പായി. പിന്നെഒരൊറ്റ നടത്തം.'പോനാല്‍ പോകട്ടും പോടാ' . അല്ലാതെ Gulfgate-ഇല് പോയി മുടി പിടിപ്പിക്കാന്‍ പറ്റില്ലല്ലോ.

പിന്നെ ഒരു മാസം കഴിഞ്ഞപ്പോഴാണ് സംഗതി ഒന്നു നേരെ ആയതു. ഏതായാലും അതോടെ നമ്മള്‍ ആദ്യംപറഞ്ഞ 'വിട്ടുവീഴ്ച' ഞാന്‍ ചെയ്യാറില്ല.
നമ്മളെന്നാത്തിനാ വെറുതെ കണ്ണാടിയെ പേടിപ്പിക്കുന്നത്‌..

Comments

 1. Excellent........A simple topic.....but the same thoughts have been faced by everybody.......sorry sakala yuva komalanmaruteyum manassiney oru nimishathekengilum sthambippichitundakavunna oru cheriya incident

  eeh type typical creations ethu ganathil pedutham?........cherukatha alla, sangathi vivaranam athum alla.......neram kollikal aah vitu nintey tiltle thanne uchitham

  ReplyDelete
 2. ohhooo ennal ini mudi vettendaaa.... good language.. keep it up.......................sangathi ellam okey....

  ReplyDelete
 3. It was a good thought and I enjoy it with pleasure. I wish you a good future .

  ReplyDelete
 4. Ratheesh12:50 AM

  (അതല്ലേലും തലയ്ക്കു വല്ല പണിയും വരുമ്പോള്‍ എനിക്ക് പെട്ടെന്ന് മയക്കം വരും. പണ്ടു സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടാണ് ഈ അസുഖം ശ്രദ്ധയില്‍ പെട്ടത് കേട്ടോ. ) :)

  ReplyDelete
 5. (ഈ നമ്പര്‍ ഇറക്കുമ്പോള്‍ മൊബൈല് സൈലെന്റ്റ്‌ മോഡില്‍ ഇട്ടില്ലേല്‍ ആകെ നാണം കേടും കേട്ടോ.)
  ...
  ...
  ഹ ഹ ..ഈ നമ്പര്‍ എന്‍റെ കൈയ്യില്‍ നിന്നും ഒരിക്കല്‍ പാളി. ഒരു രക്ഷപെടല്‍ തന്ത്രം പയട്ടുകയായിരുന്നു ഞാന്‍ ..ഫോണ്‍ കാതില്‍ വച്ചു കൊണ്ട് തിരക്ക് അഭിനയിച്ചു രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് ഒരു ഐഡിയ ക്കാരന്‍ വിളിച്ചത്. ഹെലോ ടൂണ്‍ വേണോ ചേട്ടാ എന്ന് ചോദിച്ചു കൊണ്ട്.. എന്ത് ചെയ്യാം ..മാനം പോയി..

  എന്തായാലും ഫോണ്‍ കാരണം ഉണ്ടാകുന്ന പൊല്ലാപ്പുകള്‍ എനിക്ക് കുറെ ഉണ്ടായിട്ടുണ്ട്..ഇത് വായിച്ചപ്പോള്‍ അതൊക്കെ ഒന്ന് പൊടി തട്ടി എഴുതാന്‍ തോന്നുന്നു.

  ReplyDelete

Post a Comment