ബ്രേക്ക്‌, ഗിയര്‍ പിന്നെ ക്ലച്ചും

ബ്രേക്ക്‌, ഗിയര്‍ പിന്നെ ക്ലച്ചും
ഗിനി ഗംഗാധരന്‍

അങ്ങനെ കഴിഞ്ഞ 19 നു (കൃത്യമായി പറഞ്ഞാല്‍ 2009 സെപ്ടംബര്‍ 19) ഞാന്‍ വീണ്ടുമൊരു സാഹസം കാണിച്ചു. ഫോര്‍ വീലര്‍ ഡ്രൈവിംഗ് പഠിക്കുക; .എപ്പോഴായാലും ലൈസെന്‍സ് എടുത്തു വയ്ക്കുന്നത് നല്ലതാണെന്ന് നമ്മടെ കൂട്ടുകാരും ഉപദേശിച്ചു. എങ്കില്‍ പിന്നെ ഞാനായിട്ട് ഉപേക്ഷ വിചാരിക്കണ്ട ഞാനും കരുതി. വല്ലപ്പോഴും കൂട്ടുകാരുടെ ബൈക്ക് ഓടിച്ചുള്ള റോഡുപരിചയമായിരുന്നു ഒരു ധൈര്യം.

അങ്ങനെ ഞാനും നമ്മടെ കൂട്ടുകാരനും ചേര്ന്നു "പള്ളിക്കൂടത്തില്‍" ചേരുന്നു. "ആശാന്റെ" അനുഗ്രഹം വാങ്ങി, ദക്ഷിണയും കൊടുത്തു നേരെ ഒരു maruthi 800 ന്റെ ഡ്രൈവിംഗ് സീറ്റിലേക്ക്. എന്താണ് ആക്സിലരെട്ടര്‍, എന്താണ് ക്ലച്ച്, ഏത് എപ്പോള്‍ ഉപയോഗിക്കണം എന്നൊക്കെ ആശാന്‍ ക്ലാസ്സ് തന്നു. ഞാന്‍ ആദ്യം തന്നെ ബ്രേക്ക്‌ കൃത്യമായി കണ്ടു വച്ചു. ഒന്നുമില്ലേലും ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആശാനല്ലേ, അങ്ങോരുടെ ജീവന്‍ എന്റെ കൈയ്യിലല്ലേ. ആ ഒരു വിചാരം എനിക്ക് വേണ്ടേ. അല്ലെ ?.

ചുമ്മാ ആ മൈതാനത്തിലൂടെ കറങ്ങി കളിക്കാം എന്നായിരുന്നു ഞാന്‍ കരുതിയത്‌. പക്ഷെ ഒരു റൌണ്ട് കഴിഞ്ഞപ്പോള്‍ ആശാന്‍ വണ്ടി നേരെ റോഡിലേക്കിറക്കി. ദാണ്ടെ കണ്ട ആനവണ്ടികളും കാറും ലോറീം എല്ലാം കൂടി ആകെ തിരക്ക് പിടിച്ച റോഡ്. ഏതെങ്കിലും സൂപ്പര്‍ ഫാസ്റ്റിന്റെ അടിയിലോട്ട് പോകാനായിരിക്കും എന്റെ വിധി എന്ന് കരുതി ഞാന്‍ ആശാന്‍ പറഞ്ഞ ആക്സിലരെറ്റരും ക്ലച്ചും ഒക്കെ ആഞ്ഞു ചവിട്ടാന്‍ തുടങ്ങി.


എന്റെ മാഷേ, ഈ ഡ്രൈവിംഗ് എന്ന് പറഞ്ഞാല്‍ ഒന്നുമില്ലെന്നെ, ചുമ്മാ അങ്ങനെ പിടിച്ചിരുന്നാല്‍ മതി. വണ്ടി താനേ ഓടുന്നു, വളവിലും തിരിവിലും ഒക്കെ ഓട്ടോമാറ്റിക്‌ ആയി നില്ക്കുന്നു, വീണ്ടും മുന്നോട്ടു പോകുന്നു. ഇച്ചിരി കഴിഞ്ഞപ്പോഴല്ലേ സംഗതിയുടെ ഒരു ഗുട്ടന്‍സ് പിടി കിട്ടിയത്. ഒരു ലോറി നേരെ പാഞ്ഞു വരുന്നതു കണ്ടപ്പോള്‍ ഇച്ചിരി ബ്രേക്ക്‌ ചവിട്ടിയെക്കാം എന്ന് കരുതി. ബ്രേക്ക്‌ തപ്പിയപ്പോള്‍ ദാണ്ടെ അത് താനേ അമര്‍ന്നു പോകുന്നു. ഇച്ചിരി ടെക്നിക്കല്‍ ആയി പരിശോധിച്ചപ്പോള്‍ കുറെ കമ്പിയും മറ്റും ഫിറ്റ്‌ ചെയ്തു ആശാന്റെ കാലിനടിയില്‍ സമാന്തരമായി ബ്രേക്ക്‌, ക്ലച്ച് എന്നീ സംഭവങ്ങള്‍ സെറ്റപ്പ് ചെയ്തു വച്ചിരിക്കുകയാണ്. വെറുതെയല്ല വണ്ടി നല്ല സ്മൂത്ത്‌ ആയി ഓടുന്നത്. അപ്പോള്‍ ബ്രേക്ക്‌ ചവിട്ടുന്ന പണി തല്‍ക്കാലം ആശാന്‍ ചെയ്തോളും എന്ന സമാധാനം ആയി. അല്ലേലും എന്നെയൊക്കെ വിശ്വസിച്ചു ആശാനെങ്ങനെ മുന്‍സീറ്റില്‍ ഇരിക്കും, ആ.. അതും നേരാണ്.

അങ്ങനെ രണ്ടാമത്തെ ദിവസമായപ്പോഴേക്കും ഒരു വിധം ബാലന്‍സ് ഓക്കേ ആയി. പിന്നെ ആശാന്‍ ചവിട്ടിയില്ലെലും ഞാന്‍ തന്നെ എല്ലാം ചവിട്ടും എന്ന സ്ഥിതിയായി. മെയിന്‍ റോഡില്‍ വച്ചു മുന്നും പിന്നും നോക്കാതെ ബ്രേക്ക്‌ ചവിട്ടിയപ്പോള്‍, കണ്ട വണ്ടിക്കരുടെയൊക്കെ ചവിട്ടു കിട്ടുമെന്ന സ്ഥിതിയുമായി.

ഏതായാലും പഠനം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. ലൈസെന്‍സ് കിട്ടാത്തത് കൊണ്ടു വണ്ടി ഒറ്റയ്ക്ക് ഓടിക്കാന്‍ പറ്റില്ലല്ലോ. അത് കൊണ്ടു അമ്മായിഅപ്പന്‍ ഓര്‍ഡര്‍ ചെയ്ത BMW ലണ്ടനില്‍ തന്നെ സൂക്ഷിക്കാന്‍ ഞാന്‍ പറഞ്ഞു. വെറുതെ ഇവിടെ കിടന്നു പൊടി പിടിക്കണ്ടല്ലോ.

Comments

  1. നല്ല എഴുത്താണ്. രസമുണ്ട് വായിക്കാന്‍.

    ReplyDelete
  2. ഒന്നു കൂടി രസകരമാക്കണെ അടുത്ത പോസ്റ്റ്‌....ഇത്‌ അടിപൊളി തന്നെയാണ​‍്‌

    ReplyDelete
  3. Anonymous7:37 PM

    നന്നായിട്ടുണ്ട്... ഡ്രൈവിംഗ് പഠനത്തിന്റെ ആദ്യ ദിവസം. ആദ്യ ദിവസത്തെ പഠനം കഴിഞ്ഞപ്പോള്‍ എനിക്കും തോന്നിയതാണ് ഇങ്ങിനെ ഒക്കെ. ഹോ ഇത്ര എളുപ്പം ആണോ ഈ സംഗതി എന്ന്. കണ്ട്രോള്‍ മുഴുവന്‍ ആശാന്റെ കൈയില്‍/കാലില്‍ ആണല്ലോ. ഇവിടെ ഒക്കെ 10 മണിക്കൂര്‍ കോഴ്സ് ആണ്. പഠിച്ചാലും ഇല്ലെങ്കിലും ഡ്രൈവിംഗ് സ്കൂള്‍ വഴി പോയാല്‍ ലൈസെന്‍സ് കിട്ടും, മിക്കവാറും. എന്നാലും നന്നായി ഓടിക്കാന്‍ പഠിച്ചത് വണ്ടി വാങ്ങി, (ഇപ്പോളും പഠിച്ചിട്ടില്ല എന്ന് ചിലര്‍ പറയും, അത് കാര്യമാക്കണ്ട )തന്നെ ഓടിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ്.

    ReplyDelete
  4. thanks കുമാരന്‍, എറക്കാടൻ and കവിത ..

    ReplyDelete
  5. വളരെ നല്ല എഴുത്ത്...
    വളരെ നല്ല പോസ്റ്റ്...

    ReplyDelete
  6. അത് നന്നായി. ലൈസന്‍സ് എടുത്തിട്ടു മതി BMW ഓടിയ്ക്കുന്നത് ;)

    ReplyDelete
  7. നമ്മള്‍ തമ്മില്‍ അത്ര പരിചയമില്ല. അവിചാരിതമായി ബ്ലോഗ് കണ്ടതിനാല്‍ പ്രതികരിക്കുന്നു. വിവരണം, ലേ ഔട്ട് എന്നിവ ഇഷ്ടമായി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. നന്ദി ബാലു ചേട്ടാ,
    ചേട്ടന്റെ ബ്ലോഗ് balupuduppadi.blogspot.com വായിച്ചു. നല്ല സ്റ്റൈലന്‍ എഴുത്ത്.

    ReplyDelete
  9. നമസ്ക്കാരം. ആദ്യമേ താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി. താങ്കള്‍ ലൈസന്‍സ് എടുത്തുകാണും എന്നു കരുതുന്നു. ഏതായാലും താങ്കള്‍ പറഞ്ഞ കാര്യം ആര്‍ക്കും പറയാവുന്നതാണ്. ഏന്നാല്‍ അതു പറയുന്ന രീതി വളരെ ആകര്‍ഷണീയമായിരിക്കുന്നു. നല്ല എഴുത്തുകാര്‍ എത്രയാണ് ബ്ലോഗിലുള്ളത്? വീണ്ടും കാണാം

    ReplyDelete
  10. ഗിനിയേ നന്നായി പക്ഷെ രസം പിടിച്ചു വന്നപ്ഴക്കും പെട്ടന്ന് തീര്‍ന്ന പോലെ BMW ഓടിക്കാന്‍ ഡ്രൈവന്റെ ഒഴിവുണ്ടോ അപേക്ഷ സമര്‍പ്പിക്കുന്നു.

    ReplyDelete
  11. രസമുള്ള വായന.... ഇനിയും ഇതു വഴി വരാം...
    ആശംസകള്‍...

    ReplyDelete
  12. thanks Midhin Mohan

    ReplyDelete

Post a Comment