വാഗ്ദാനം അഥവാ വാണിഭം

വാഗ്ദാനം അഥവാ വാണിഭം
ഗിനി ഗംഗാധരന്‍ഞാനിന്നു രമണനെ കണ്ടു
മുടി മുറിച്ചു, താടിയില്ലാതെ
പ്രണയത്തിന്റെ പുതിയ 'അംബാസിടെര്‍'
നഗരത്തിലെ അഴുക്കുചാലില്‍

ആദ്യം അയാളെന്റെ ഹൃദയം
ലേലത്തില്‍ വാങ്ങി; കൂടെ എന്നെയും
സ്വര്‍ഗ്ഗം, സ്നേഹം, ഭാവി
വാഗ്ദാനങ്ങള്‍ പലതായിരുന്നു...

എന്റെ ചിത്രശാലയില്‍ ഞാനൊരു
പുതിയ ചിത്രത്തിന്റെ സ്വപ്നം തുടങ്ങി
മഴവില്ലിന്റെ നിറമുള്ള, ആകാശത്തോളം
ഉയര്ന്ന ചില്ലുകൊട്ടാരം

ആടിന്റെ തോല്‍ തിരിച്ചറിഞ്ഞപ്പോള്‍
ഞാന്‍ പലരുടെതും ആയിരുന്നു
രമണനെ അന്വേഷിച്ചപ്പോള്‍,
അയാള്‍ പുതിയ ലേലത്തിന് പോയിരുന്നു...

(പഴയ താളില്‍ നിന്നും കിട്ടിയത്. 2005 ജൂണ്‍ 12 )

Comments

  1. പഴയതെങ്കിലും നന്നായിട്ടുണ്ട്

    ReplyDelete
  2. സാറേ കൊള്ളാം കേട്ടോ ...

    ReplyDelete
  3. പുതിയതൊന്നുമില്ലേ?

    ReplyDelete

Post a Comment