ഇന്നു നീ ജൂലിയറ്റ്, ഞാന്‍ റോമിയോഅവള്‍,
ഇരുണ്ട തെരുവില്‍
മൂന്നാമത്തെ വളവില്‍
വിളക്കുകാലില്‍ ചാരി നില്‍പ്പുണ്ടായിരുന്നു.

നിറം മങ്ങിയ ഉടുപ്പില്‍,
ചുണ്ടില്‍ നിറം പിടിപ്പിച്ച ചിരി തേച്ചു,
കൈ മാടി വിളിച്ചു....

ചുരുളന്‍ മുടി രണ്ടായി പകുത്തു,
മഷിയെഴുതാത്ത കണ്ണില്‍
ഉറക്കം പറ്റിപിടിച്ചിരുന്നു.

വിലയും സമയവും പറഞ്ഞുറപ്പിച്ചു;
"ഇന്നു നീ ജൂലിയറ്റ്, ഞാന്‍ റോമിയോ"
വിളറിയ ചുണ്ടില്‍ ഞാന്‍ പ്രണയം തേടി.

ജീവനില്ലാത്ത നിഴലിനെ പേടിച്ചു
പുതപ്പിനടിയില്‍ നൂണ്ടു കയറി,
വറ്റിവരണ്ട നീര്‍ചാലുകള്‍ തേടി.

എനിക്കറിയാം, നിന്റെ പ്രണയത്തിന്റെ
അല്പ്പായുസ്സും അഭംഗിയും. സാരമില്ല,
ഇന്നെനിക്കിത് കൂടിയേ തീരൂ;
ഞാന്‍ തേടിയ പ്രണയമിതല്ലെങ്കിലും

Comments

 1. ഒരു നല്ല കവി ഏകമാനതയോടെ വിഷയത്തെ സമീപിച്ചിരിക്കുന്നു. ഉറക്കം പറ്റിപ്പിടിച്ച മഷിയെഴുതാത്ത കണ്‍മിഴിയും ചുരുണ്ട മുടി രണ്ടായി പിന്നിയിട്ട അവളുടെ ചെറുപ്പവും ധ്വനിപ്പിക്കുന്ന ദുരന്തത്തിനപ്പുറം സക്രമിക്കുന്ന ഒരു കവിതയായി ഇതു വളര്‍ന്നില്ല എന്നത്‌ ഖേദകരം തന്നെ. ഒരു നല്ല കവിയുടെ ഒരു സാധാരണ കവിത എന്നേ പറയാനാകു എഴുത്തു തുടരുക..
  സസ്നേഹം
  സന്തോഷ്‌ പല്ലശ്ശന

  ReplyDelete
 2. കൊള്ളാം...

  ReplyDelete
 3. എനിക്കറിയാം, നിന്റെ പ്രണയത്തിന്റെ
  അല്പ്പായുസ്സും അഭംഗിയും. സാരമില്ല,
  ഇന്നെനിക്കിത് കൂടിയേ തീരൂ;
  ഹ ഹാ ഹ ...കൊള്ളാം കേട്ടോ ;

  ReplyDelete
 4. നന്ദി സന്തോഷേട്ടാ, ഇനി കൂടുതല്‍ ശ്രദ്ധിക്കാം.പെട്ടെന്ന് തോന്നിയത് ഒന്നു കുറിച്ചു വച്ചതാണ്.
  നന്ദി ശ്രീ, നന്ദ വര്‍മ..

  ReplyDelete
 5. ഇന്നെനിക്കിത് കൂടിയേ തീരൂ;
  ഞാന്‍ തേടിയ പ്രണയമിതല്ലെങ്കിലും
  nice

  ReplyDelete
 6. കവിത നന്നായിരിക്കുന്നു. “അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിക്കയാല്‍ വെറും ഹസ്തഭോഗങ്ങളില്‍, പെണ്ണിന്‍ റ്റെ കണ്ണുനീരിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍ സ്റ്ഷ്ടിദാഹത്തെ കെടുത്തുന്നു നിത്യവും” എന്ന കവിവാക്യം ഓര്‍ത്തുപോകുന്നു.

  ReplyDelete
 7. കൊള്ളാം കവിത നന്നായിരിക്കുന്നു.
  പ്രണയത്തിനു ഇങ്ങനെയും നിറം മങ്ങിയ
  ഒരു വശമുണ്ടെന്ന് കവിത നമ്മെ
  ബോദ്ധ്യപ്പെടുത്തുന്നു.
  വീണ്ടും എഴുതുക
  സ്നേഹപൂര്‍വം
  താബു

  ReplyDelete

Post a Comment