നിന്നെയും കാത്ത്

നിന്നെയും കാത്ത്  
(26th Sept 2005)എന്റെ മുറ്റത്തെ നിശാഗന്ധി  
ഇപ്പോഴും പൂക്കാറുണ്ട് നിനക്കായി,

നിനക്ക് മാത്രം ...
നീ വരുമെന്ന് വെറുതെയോര്‍ത്തു.

നീള്‍വഴിയിലെ വെള്ളാരംകല്ലുകള്‍
എന്റെ കൂടെ നിന്നെയും കാത്ത് ..
അഹല്യയെ  വെല്ലാനുറച്ച മട്ടില്‍
തണുത്തുറഞ്ഞു ...


നീലവിരിയിട്ട ജാലകത്തിനപ്പുറം
തേന്മാവിന്റെ ചില്ലയില്‍
രണ്ടു കുയിലുകള്‍; കുറുകിയ കണ്ണുമായി
ഇതുവരെ പാടാത്ത പാട്ടുമായ് ...


ഞാനെന്റെ  ഹൃദയം മാത്രമായ് ,
ക്ഷമിക്കണം അതെന്റെതല്ല,  നിന്റേതു തന്നെ.
എന്റെ കയ്യിലെ പനിനീര്‍പ്പൂവിന്
അതിന്റെ ചെടിയും അവകാശം പറഞ്ഞു.

Comments

  1. അവള്‍ വരുമായിരിയ്ക്കുമെന്നേ...

    ReplyDelete
  2. ഒരു വ്യത്യസ്തതയുണ്ട്. തൂടരുക.

    ReplyDelete

Post a Comment