എനിക്ക് ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടി

എനിക്കപ്പോഴേ തോന്നി, ആരോ ശരിക്കും കണ്ണ് വച്ചിട്ടുണ്ട്. അല്ലെ പിന്നെ ഇച്ചിരി പച്ച പിടിച്ചു വന്നോണ്ടിരുന്ന നമ്മടെ ബ്ലോഗിന് ഇങ്ങനെ പറ്റുവോ ? ആ പോട്ട്‌, ഇനി പറഞ്ഞിട്ട് കാര്യമില്ല. (സമയമില്ല എന്നൊക്കെ നമ്മള്‍ക്ക്  ചുമ്മാ പറയാം, സത്യമതാണെങ്കിലും ) ഒന്ന് ലോഗിന്‍ ചെയ്യാന്‍ പോലും ടൈം കിട്ടീലാ എന്ന് പറഞ്ഞാല്‍.. ഛെ ഛെ.

പിന്നെ വിശേഷങ്ങള്‍ ഒരുപാട് ഒണ്ടു പറയാന്‍. അതൊക്കെ പിന്നൊരിക്കലാവാം. ഏറ്റവും പ്രധാനം എനിക്ക് ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടി എന്നുള്ളതാണ്. അത് കൊണ്ട് തന്നെ എല്ലാവര്ക്കും ഞാന്‍ മുന്നറിയിപ്പ് തരുന്നു; റോഡിന്റെ അരികു ചേര്‍ന്ന് നടക്കുക. പണ്ടത്തെ പോലെ അല്ല; ഡ്രൈവിംഗ് സീറ്റിലിരുന്നാല്‍ കൃത്യമായി ഒരുത്തന്റെ നെഞ്ചത്ത്‌ വണ്ടിയോടിച്ചു കയറ്റാന്‍ ഇപ്പോള്‍ ഞാന്‍ പ്രാപ്തനായിരിക്കുന്നു.

Comments

 1. ഗിനി എന്താണുദ്ദേശിച്ചതെന്ന് വ്യക്തമായില്ല.
  www.tomskonumadam.blogspot.com

  ReplyDelete
 2. അപ്പോ ഫുട്പാത്തിലൂടെ നടക്കുന്നവന്റെ നെഞ്ചത്ത് വണ്ടി കേറ്റാറായിട്ടില്ല? അത് കൂടെ വേഗം പഠിച്ചെടുക്കൂ ;)

  ReplyDelete
 3. റ്റോംസ് മാഷെ, ചുമ്മാ പറഞ്ഞതാ. കുറെ നാളായി ഒന്ന് ലോഗിന്‍ ചെയ്യാന്‍ പോലും പറ്റാറില്ല. ഓഫീസില്‍ കുറച്ചു തിരക്കിലായിരുന്നു. പിന്നെ ഡ്രൈവിംഗ് ലൈസെന്‍സ് . ഞാന്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോയ കാര്യം ഇവിടെ കുറിച്ചിട്ടിരുന്നു. അതിന്റെ ഫോളോ-അപ്പ്‌ ആയി പറഞ്ഞ് എന്നേ ഉള്ളൂ.

  പിന്നെ ശ്രീ, അക്കാര്യത്തില്‍ ഞാന്‍ തുടങ്ങിക്കഴിഞ്ഞു. :)

  ReplyDelete
 4. ഞാന്‍ കരുതി.....

  ഇയാളുടെ വിവാഹം കഴിഞ്ഞെന്ന്.

  :)

  ReplyDelete
 5. അവസാനം അത് സംഭവിച്ചിരിക്കുന്നു ...നാട്ടിലെ റോഡിലൂടെ വണ്ടിയോടിക്കൂമ്പോള്‍ ഒന്ന് പറയണേ സാറെ ..ഒന്ന് വഴിമാറി പോകാനാണ് ...

  ReplyDelete
 6. നട്ടപിരാന്താ, എന്നേ വെറുതെ പേടിപ്പിക്കല്ലേ.. :)

  വിവാഹമോ ? അതിലും ഭേദം ഞാനൊരു കാറില്‍ കയറി പാണ്ടിലോരീടെ അടിയില്‍ പോകുന്നതല്ലേ... ?

  നന്ദാ, നീ സൂക്ഷിച്ചോ, നിന്നെ ഞാന്‍ നോട്ടമിട്ടു വച്ചിട്ടുണ്ട്..

  ReplyDelete

Post a Comment