നിങ്ങള്‍ പറ, ഞാന്‍ ചെയ്തത് ശരിയാണോ?

ഇന്നലെ ഓഫീസിലേക്ക് വരുന്ന്ന വഴി ഒരു സംഭവമുണ്ടായി. വഴിയില്‍ ഒരു പ്രശസ്തമായ ഒരു  സ്കൂള്‍ ഉണ്ട്. ഇപ്പോഴും പിള്ളാരെ കാണുമ്പോള്‍ ഒരു nostalgic ഫീലിംഗ് ഉണ്ടാകും. എല്ലാരും ഓടിത്തിമിര്‍ക്കുന്നത് കാണുമ്പോള്‍ എന്തോ മനസ്സിന് നല്ല സുഖം കിട്ടും.
ഇന്നലെ വരുന്ന വഴിയില്‍, ഒരു പയ്യന്‍-ആറിലോ ഏഴിലോ പഠിക്കുകയാകണം- എന്റെ മുന്നിലൂടെ നടന്നു പോയി. പെട്ടന്നവന്‍ എന്റെ മുഖത്തേക്ക് നോക്കി; ഒന്ന് ചിരിച്ചു. ഞാനും തിരിച്ചു ചിരിച്ചു. ഒരു ദിവസം ഒരാളുടെ ചിരി ലഭിക്കുന്നത് അത്രയും ഭാഗ്യമാണല്ലോ.  ഞാന്‍ അവനെ കടന്നു പോയി. അവന്‍ പതുക്കെ എന്റെ ഒപ്പം നടക്കാന്‍ തുടങ്ങി. ഞാന്‍ ഒന്ന് കൂടി നോക്കി ചിരിച്ചു.


പെട്ടെന്ന് അവന്‍ എന്റെ മുന്നിലേക്ക്‌ വന്നു.
"ചേട്ടാ, ഒരു രണ്ടു രൂപ തരാവോ ?"
ആ ചോദിക്കുന്നത് ഞാന്‍ തന്നെയാണ് എന്നെനിക്കു തോന്നി. ഞാന്‍ കാശെടുക്കാന്‍ കീശയില്‍ കയ്യിട്ടു. പക്ഷെ അടുത്ത നിമിഷം തന്നെ കൈ പിന്‍വലിച്ചു. ഞാന്‍ ചിന്തിച്ചു, ഇത് ആദ്യത്തെ സംഭവമല്ല. മുന്‍പൊരിക്കല്‍ ഇതേ പോലെ കാശ് വാങ്ങി പോയ ഒരു 12- കാരന്‍ എന്റെ മുന്നിലൂടെ സിഗരറ്റും വലിച്ചു പോയപ്പോള്‍, ഈശ്വരാ ഞാനാണല്ലോ അവനു സിഗരട്ട് വാങ്ങാന്‍ കാരണക്കാരനായത് എന്ന് ദുഖിച്ചു. അതിനു ശേഷവും പലപ്പോഴും ഇതാവര്‍ത്തിക്കുന്നതായി  കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു. 
"നിനക്കെന്തിനാ കാശ് ?"
"ഫുഡ്‌ കഴിക്കാനാ." അവന്‍ കള്ളച്ചിരിയോടെ പറഞ്ഞു.
"ശരി വാ, ഞാന്‍ വാങ്ങി തരാം."
"വേണ്ട അണ്ണാ, കാശ് തന്നാല്‍ മതി."
"കാശ് തരില്ല, വാ, ഫുഡ്‌ വാങ്ങി തരാം."
 അവന്റെ ചിരി മാഞ്ഞു. എനിക്കറിയാം മനസ്സില്‍ അവന്‍ എന്നെ ചീത്ത പറഞ്ഞു കാണും. എന്നാലും അറിഞ്ഞു കൊണ്ട് അവനു വഴി തെറ്റാന്‍ ഒരു പരിധി വരെയെങ്കിലും  ഞാന്‍ കാരണക്കാരനാകില്ലേ ? നിങ്ങള്‍ പറ, ഞാന്‍ ചെയ്തത് ശരിയാണോ?

Comments

 1. വളരെ ശരിയാണ്.

  ഒരിയ്ക്കല്‍ ഇതു പോലെ വിശക്കുന്നു, എന്തെങ്കിലും കഴിയ്ക്കാന്‍ രണ്ടു രൂപ തരാമോ എന്ന് ചോദിച്ച പയ്യന് കാശീനു പകരം അടുത്ത കടയില്‍ നിന്ന് രണ്ടു വട വാങ്ങിക്കൊടുത്തത് അവന്‍ തീരെ താല്പര്യമില്ലാത്ത പോലെ, എന്നാല്‍ എന്നെ ബോധിപ്പിയ്ക്കാനെന്ന പോലെ കഴിച്ചു.

  അതാണ് ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്.

  ReplyDelete
 2. വളരെ ശരിയാണ്..
  ട്രൈനില്‍ സ്തിരമായി യാത്ര ചെയ്തിരുന്ന ഞാന്‍ 10-20 മിഠായികള്‍ എന്നും ബാഗില്‍ സൂക്ഷിക്കുമായിരുന്നു. ഭിക്ഷക്ക് വരുന്ന കൊചു കുട്ടികളെ കാണുമ്പോ ആ മിഠായികല്‍ നല്‍കും. വരുന്ന കുട്ടികള്‍ക്കും എനിക്കും സന്തോഷം...!!!

  ReplyDelete
 3. ഇപ്പോഴത്തെ പിള്ളാർക്കു പൈസ കൊടുക്കാത്തതാ നല്ലത്
  www.sudheerkmuhammed.blogspot.com

  ReplyDelete
 4. Anonymous2:21 AM

  നുണ പറയാന്‍ ഒരു വിഷമവും ഇല്ല ആ കുട്ടിക്ക് അല്ലേ കഷ്ടം.പൈസ കൊടുക്കാതിരുന്നതാണ് ശരി.

  ReplyDelete
 5. Anonymous2:39 AM

  പണ്ട് കേട്ട രസകരമായ ഒരു കഥ ഓര്‍മവരുന്നു.ഒരു കുട്ടി ഒരു വയസ്സായ മുല്ലാക്കയെ കല്ലെടുത്ത് എറിഞ്ഞു മുല്ലാക്ക കുട്ടിയെ അടുത്ത് വിളിച്ചു അമ്പതു പൈസാ നാണയം എടുത്തു അവനു കൊടുത്തു ഒന്നും പറയാതെ നടന്നുപോയി.കുട്ടി വിചാരിച്ചു ഇതു കൊള്ളാലോ കല്ലെറിഞ്ഞാല്‍ പൈസ കിട്ടും,കുട്ടി കാണുന്നവരെയൊക്കെ കല്ലെടുത്ത് എറിയാന്‍ തുടങ്ങി എല്ലാവരും ക്ഷമയുള്ളവരല്ലലോ കുട്ടിക്ക് അടിയും കിട്ടി തുടങ്ങി ,കല്ലെറിയലും നിന്നു.

  നമ്മള്‍ പൈസ കൊടുത്താല്‍ അവന്‍ ചോദിക്കല്‍ ഒരു ശീലമാക്കും.

  ReplyDelete
 6. പൈസ കൊടുക്കാതിരുന്നത് തന്നെ ശരി.

  ഒരിക്കല്‍ ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും ചോദിച്ച് ഒരുവന്‍ ഇതുപോലെ വന്നത് ഞാനും ഓര്‍ക്കുന്നു.
  അവന്‍ പക്ഷെ പത്ത്‌ മിനിറ്റ് കഴിഞ്ഞു വിണ്ടും അതെ പല്ലവിയുമായി വന്നു.

  ReplyDelete
 7. വിശക്കുന്നവനു ഭക്ഷണം ആണ് ആവശ്യം...പണമല്ല...
  പണം കൊടുക്കാതിരുന്നത് നന്നായി

  ReplyDelete

Post a Comment