മൂന്നാമനെ കാത്തിരിക്കരുത്.


(16th July 2006) 

മുറിഞ്ഞു വീണ ഹൃദയം തുന്നിചേര്‍ക്കാന്‍
കരിഞ്ഞു പോയ മനസ്സിനെ വീണ്ടെടുക്കാന്‍ 
കടലിന്റെ അടുക്കല്‍ ചെന്നു.


വിശറി വീശി, കാലുകള്‍ കഴുകിതന്നു,
തിരകളെ കൊണ്ട് സംഗീതം പെയ്യിച്ചു,
കടലെന്നെ സ്വീകരിച്ചു.


രോഗവിവരം തിരക്കി, കണ്ണില്‍ നോക്കി,
ചിരിച്ചുകൊണ്ട് പറഞ്ഞു:
"രണ്ടു പാത്രത്തില്‍ നിന്നുണ്ണരുത് ;
മൂന്നാമനെ കാത്തിരിക്കരുത്."

Comments

 1. "രണ്ടു പാത്രത്തില്‍ നിന്നുണ്ണരുത് ;
  മൂന്നാമനെ കാത്തിരിക്കരുത്."

  ReplyDelete
 2. ലേബല്‍ കൊള്ളാം ഭായ്
  :-)

  ReplyDelete
 3. ഗുണപാഠം :രണ്ട് പാത്രത്തിൽ നിന്നുണ്ണരുത്. ഉപാസന പറഞ്ഞപോലെ ലേബൽ എനിക്കും ഇഷ്ടമായി..

  ReplyDelete

Post a Comment