പ്രണയം (?)മിനിയാന്ന്, 
നീളന്‍ മിഴികൊണ്ടൊന്നു കൊളുത്തി വലിച്ചു,
മുടി പിന്നി, തുളസിക്കതിര്  ചൂടി, 
ചുവന്ന ദാവണിയില്‍, കൊലുസ്സ് കിലുക്കി,
വടക്കിനി കോലായിലെ തൂണിനു പിറകില്‍ മറഞ്ഞു.

ഇന്നലെ,
കണ്ണിലേക്കു നോക്കി, ഇഷ്ടം പറഞ്ഞു,
"അനാര്‍ക്കലി" ചുരിദാറിന്റെ വില കേള്‍പ്പിച്ചു,
കൊളുത്തും കയറും എന്റെ കഴുത്തില്‍ മുറുക്കി,
പിറകെ നടത്തിച്ചു 


ഇന്ന് രാവിലെ,
"സിം കാര്‍ഡ്‌" മാറ്റി, "ലെവിസിന്റെ" ജീന്‍സില്‍, 
കാലു കവച്ചിരുന്നു, മറ്റൊരുത്തന്റെ വയറ്റില്‍ കൈ ചുറ്റി,
ബൈക്കിന്റെ പുറകില്‍, തമ്പാനൂരിലൂടെ...


You might also like:
പ്രണയം ഒരു ശരിയാകാത്ത ഏര്‍പ്പാടാണ്
കുറ്റിപെന്‍സില്‍
പ്രണയം പറഞ്ഞതിങ്ങനെ
നിന്നെയും കാത്ത്
ഇന്നു നീ ജൂലിയറ്റ്, ഞാന്‍ റോമിയോ
വാഗ്ദാനം അഥവാ വാണിഭം

Comments

 1. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട...
  (പ്രണയം ഒരു ശരിയാകാത്ത ഏര്‍പ്പാടാണ്, അല്ലേ!?)
  :D
  .
  കവിത രസകരമായിരിക്കുന്നു.

  ReplyDelete
 2. പ്രണയത്തിന്റെ ചിര പരിചിതമായ വഴികള്‍ ..

  ReplyDelete
 3. thanks കുമാരന്‍ | kumaran ,നന്ദു | naNdu | നന്ദു and രമേശ്‌അരൂര്‍ ..
  yes... :)

  ReplyDelete
 4. പ്രണയം .. പ്രണയം..സർവത്ര പ്രണയം
  തുള്ളിയെടുക്കാനില്ലത്രെ!!!

  ReplyDelete
 5. കൊളുത്തും കയറും എന്റെ കഴുത്തില്‍ മുറുക്കി,
  പിറകെ നടത്തിച്ചു


  ചിരിക്കുന്ന പ്രണയം.

  ReplyDelete

Post a Comment