മലാല


മലാല ഒരു മാലാഖയല്ല
എന്നിട്ടും ചെകുത്താന്മാര്‍ക്ക്  അവള്‍ ശത്രുവായി
യുദ്ധം നടത്തുന്ന ചെകുത്താന്മാര്‍
പക്ഷെ ദൈവനാമം ഉച്ചരിക്കുന്നുണ്ടായിരുന്നു.

ഇന്നീ മരുന്ന് മുറിയില്‍,
മോണിട്ടറിലെ ജീവന്റെ തുടിപ്പിന്
അവളുടെ സ്നേഹത്തോളം 
ആയുസ്സുണ്ടാവട്ടെ...

Comments

 1. മലാല ആയാലും മാലാഖ ആയാലും അവര്‍ക്കൊന്നാണ്....

  ReplyDelete
  Replies
  1. അതെ അതെ

   Delete
  2. വെടി വെച്ചത് ചെകുത്താന്മാര്‍ തന്നെ,
   പക്ഷെ അപ്പുറത്ത് ഇതുപോലെ നൂറു നൂറു മലാല മാര്‍
   നിത്യേന വെടിയേറ്റ്‌ പിടയുന്നു, ഇസ്രായേലിന്റെ.
   പക്ഷെ കവിത മാത്രം വരുന്നില്ല.!
   നമ്മുടെ തൂലികകള്‍ മഷി തന്നെ തുപ്പട്ടെ..
   അതിന്റെ നിറവും മണവും മനുഷ്യത്വ മാകട്ടെ
   പക്ഷെ എല്ലാ മനുഷ്യരിലും ജീവന്‍ കാണാനുള്ള
   സന്മനസ്സു അതിനുണ്ടാകട്ടെ!

   Delete
  3. Anonymous6:34 AM

   അങ്ങകലെ അഫ്ഗാന്‍ മല മടക്കുകളിലെ
   പാകിസ്ഥാനിലെ പ്രാന്ത്ര പ്രവിശ്യയിലെ
   ഒരു കൂട്ടം മത ഭ്രാന്തരില്‍ ഇസ്‌ലാമിനെ തെരയുന്നവരാണ് നമ്മള്‍.
   അയല്‍ ‍ വീട്ടിലെ ഭക്തനും മനുഷ്യ സ്നേഹിയുമായ മൊല്ലാക്കയില്‍
   നാം ഇസ്ലാമിനെ കാണുന്നുമില്ല..!
   നമ്മുടെ കണ്ണിന്റെ വര്‍ഗീയാന്ധത മരുന്ന് കൊണ്ട് മാറുമോ?

   Delete

Post a Comment