ഇതൊരു സൈബര്‍ രോഗമാണോ ഡോക്ടര്‍ ?


പ്രിയപ്പെട്ട ഡോക്ടര്‍,

വളരെ വിഷമത്തോടെയാണ് ഞാന്‍ ഈ കത്ത് അയക്കുന്നത്. ഒരു ഇ-ആത്മഹത്യയുടെ വക്കിലാണ് ഞാന്‍. ഒരു സാധാരണ സൈബര്‍ രോഗിയായി കണ്ടു എന്നെ കൈയ്യൊഴിയരുത്. വിഷയത്തിലേക്ക് കടക്കാം.

നല്ല നിലയില്‍ പോസ്റ്റുകള്‍ ഇടുകയും മറ്റുള്ളവരുടെ പോസ്റ്റുകളില്‍ നല്ല രീതിയില്‍ കമ്മന്റുകള്‍ ഒക്കെ ഇട്ടു (തിരിച്ചു കിട്ടണം എന്ന ദുഷ് ലാക്കോടെ തന്നെ) എന്റെ ഫേസ്ബുക്ക്‌ ജീവിതം അതിന്റെ സുവര്‍ണ്ണകാലത്തിലൂടെ പോകുകയായിരുന്നു.

അതിനിടയിലാണ് ഇടിത്തീ പോലെ ചില വാര്‍ത്തകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. ചില മഹാന്മാര്‍ (ഞാന്‍ ശരിക്കും മഹാന്‍ എന്ന് തന്നെ ആണ് ഉദ്ദേശിച്ചത്. ) മൃതിയടഞ്ഞപ്പോള്‍ അവരെ കളിയാക്കി കൊണ്ട് ചില ദേശദ്രോഹികള്‍ ഇട്ട പോസ്റ്റുകളെ /കമന്റുകളെ അടിസ്ഥാനമാക്കി അവരെ അറസ്റ്റു ചെയ്തു എന്നതായിരുന്നു അത്. അവര്‍ ചെയ്തത് തികച്ചും ബുദ്ധിമോശവും പൊട്ടത്തരവും ആണെന്ന കാര്യത്തില്‍ സംശയമില്ല. (അതിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടിയില്ലെങ്കിലും, അവളുടെ അമ്മാവന് കിട്ടിയല്ലോ... അതാണ്‌ ദൈവം) എന്നിട്ടും അവരെ രക്ഷിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ എന്നെ അമ്പരിപ്പിക്കുന്നു. (സത്യം !!!). ദാണ്ടെ , ഇന്നുച്ചയ്ക്ക് വേറെ ഒരുത്തനെ കൂടി പൊക്കിയിരിക്കുന്നു. പാവം 17കാരന്‍, അറിയാതെ ആണെങ്കിലും "തെറ്റ് ചെയ്തിരിക്കുന്നു.

ഇതൊക്കെ പോട്ടെ, പണ്ടെങ്ങാണ്ട് ഇന്റര്‍നെറ്റ്‌ വഴി ചില "ലോകോത്തര മലയാള ചിത്രങ്ങള്‍" കണ്ടു എന്നും പറഞ്ഞു കുറെ പേരെ ഏതോ എജന്റ്റ് വഴി പോലിസ് പിടിച്ചെന്നും, പിടിക്കുമെന്നും കേള്‍ക്കുന്നു. സിനിമയുടെ പകുതി ആയപ്പോഴാണ് അത് ഇതാണെന്നും, ഇങ്ങനെ കാണരുതെന്നും ഞാന്‍ അറിയുന്നത്. അറിയാതെ ചെയ്തതാണെന്നും ഇനി  ആവര്‍ത്തിക്കില്ല എന്നും ഞാന്‍ 10പ്രാവശ്യം അതിന്റെ താഴെ  കമന്റ്‌ ഇട്ടിട്ടുണ്ട്. (അവര്‍ അത് കണ്ടോ ആവോ)

ഡോക്ടറെ ഞാന്‍ മുഷിപ്പിക്കുന്നില്ല. പറഞ്ഞു വന്നത് ഇതാണ്. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ എനിക്ക് ആകെ പേടിയാകുന്നു. ധൈര്യമായി ഒരു പോസ്ടിടാനോ, ആരെങ്കിലും ഇട്ട പോസ്റ്റില്‍ ഒരു കമന്റ്‌ ഇടാനോ ലൈക്‌ അടിക്കാനോ പേടിയാകുന്നു. ഇന്റര്‍നെറ്റ്‌ എക്സ്പ്ലോരെര്‍ തുറന്നിട്ട് ദിവസങ്ങള്‍ ആയി, ഫയര്‍ഫോക്സും ഗൂഗിള്‍ ക്രോമും പൊടി പിടിച്ചു കിടക്കുന്നു, പാട്ട് കേള്‍ക്കാന്‍ പോലും ധൈര്യമില്ല.

ഉറക്കത്തില്‍ ഫേസ് ബുക്കിന്റെ ലോഗിന്‍ പേജും യുട്യൂബും ടോറന്റ് സൈറ്റുകളും കണ്ടു ഞെട്ടി ഉണരുന്നു. ഫേസ് ബുക്കില്‍ കമന്റ്‌ ഇട്ടതിനു ആദ്യമായി അറസ്റ്റു നടന്നത് ജനാധിപത്യ ഇന്ത്യയിലും , പിന്നീട് ചൈനയിലും ആണെന്ന് കേട്ടു. ഇങ്ങനെ സ്വപനം കാണുന്നതിനും കേസ് എടുക്കുമോ ? അതിന്റെ ഒരു നിയമവശം എന്താണ് ?
(ഈ കാര്യം ഞാന്‍ അപ്പുറത്തെ വീട്ടിലെ നാരായണന്‍  ചേട്ടനുമായി സംസാരിച്ചിരുന്നു. അങ്ങൊരു പണ്ടത്തെ ഗുമാസ്തനാണെ)

നല്ല ഉപദേശം നല്‍കി, ഇ-ആത്മഹത്യയുടെ വക്കില്‍ നിന്നും എന്നെ രക്ഷിക്കണം.

എന്ന്
ഒരു സൈബര്‍ രോഗി.

Comments

 1. ഹാ, എന്നേം പൊലീസ് പിടിക്കട്ടേന്ന്..അല്ലേ?
  ഞാനിതിന് കമന്റിടൂല്ല മോനേ...!!

  ReplyDelete
  Replies
  1. ഹ ഹ അത് കൊള്ളാം അജിത്തേട്ടാ...
   ഇനി പോലിസ് പിടിച്ചാലും ആരാണ് കമന്റ്‌ ഇട്ടതു എന്ന് ഞാന്‍ പറയില്ല പോരെ. :D

   Delete
 2. ആരോടും പറയില്ല എങ്കില്‍ എന്നേം കൂട്ടിക്കോ.

  ReplyDelete
  Replies
  1. എങ്ങനെ പറയും.. ഇതല്ലേ സ്ഥിതി.. ഹ ഹ

   Delete
 3. ഹ ഹ ഹാ , എല്ലാ സത്യവും തുറന്നു പറഞ്ഞത് കൊണ്ട് ഇനി പോലീസ് ഇങ്ങോട്ട് വരുമോ ?

  ReplyDelete
  Replies
  1. ആര്‍ക്കറിയാം... ഇനി കൊച്ചിയില്‍ ബിമാനമിറങ്ങുമ്പോ അറിയാം.

   Delete
 4. സത്യം വിളിച്ചുപറയരുത്

  ReplyDelete
  Replies
  1. എന്നൊക്കെ വിചാരിക്കും... സാധിക്കണ്ടേ

   Delete
 5. പ്രിയ രോഗീ...
  നിങ്ങളുടെ രോഗം ലിങ്കോള്‍ഡി ഫികേശന്‍ സുടോള്‍ഫിക്കാന ആണ് എന്നാണ് പ്രാഥമിക നിഗമനത്തില്‍ നിന്നും മനസ്സിലാവുന്നത്. ധൈര്യം വരാന്‍ അബസ്വര പോസ്റ്റ്‌ ലിങ്കുകള്‍ ദിവസവും മൂന്നു നേരം വായിക്കുക. ഒപ്പം കമന്റാദി ഗുളിക ഒന്ന് വീതം എടുത്ത് ഫോളോവാര്‍ ചേര്‍ത്ത് നാല് നേരം കഴിക്കുക. പേടി മാറുന്നതിനായി http://absarmohamed.blogspot.in എന്ന മന്ത്രം ദിവസവും ആയിരം വട്ടം ചെല്ലുക. ഇതേ മന്ത്രം കാണുന്ന ഇടത്തെല്ലാം കുറിച്ച് വെക്കുക. പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ സ്ക്രീന്‍, ബുക്ക്‌ മാര്‍ക്ക് ബക്കറ്റ്, ഫേസ് ബുക്ക്‌ മുറിയുടെ ചുവരുകള്‍ എന്നിവയില്‍ എല്ലാം. ഇത് പേടി മാറാന്‍ വളരെ ഗുണകരമാണ്. മുകളില്‍ പറഞ്ഞ മന്ത്രം അഡ്രെസ്സ് ബാറില്‍ അടിച്ചു ഇടയ്ക്കിടെ ഗോ ബട്ടന്‍ ഞെക്കുക.ഒപ്പം ഞെട്ടി ഉണരുമ്പോള്‍ കാണാന്‍ അബസ്വരന്റെ ഒരു ഫോട്ടോ ഞെട്ടി ഉണര്‍ന്നു ആദ്യം നോക്കാന്‍ സാധ്യത ഉള്ള ഭാഗങ്ങളില്‍ എല്ലാം ഒട്ടിച്ചു വെക്കുക. അപ്പോള്‍ ഉണര്‍ന്നാല്‍ കൂടുതല്‍ ഞെട്ടേണ്ടി വരും എന്ന ചിന്ത മനസ്സില്‍ പതിയുകയും ഉറക്കത്തിലെ ഞെട്ടി ഉണരല്‍ അവസാനിക്കുകയും ചെയ്യും.
  ഇത്രയും മരുന്നുകള്‍ പ്രയോഗിച്ച ശേഷവും ജീവനോടെ ഉണ്ടെങ്കില്‍ വിവരങ്ങള്‍ അറിയിക്കുക്ക. നമുക്ക് ശരിയാക്കാം.
  എന്ന് ഡോ. അബസ്വരന്‍ MD (നട്ടപ്പിരാന്ത്‌)
  ബൂലോകം നട്ടപ്പിരാന്ത് കണ്‍സാള്‍ട്ടന്റ്
  അബസ്വരങ്ങള്‍ പോസ്റ്റ്‌

  ReplyDelete
  Replies
  1. ഭാഗ്യം ഡോക്ടറെ, മരുന്ന് കഴിക്കാത്തത് കൊണ്ട് ഞാന്‍ ഇപ്പോഴും ജീവനോടെ ഉണ്ട് :)

   Delete
 6. ഹാ ഡോക്ക്ടർ മുകളിൽ പരഞ്ഞ മരുന്നുകൾ കഴിക്കുക

  ReplyDelete
  Replies
  1. ഭാഗ്യം മരുന്ന് കഴിക്കാത്തത് കൊണ്ട് ഞാന്‍ ഇപ്പോഴും ജീവനോടെ ഉണ്ട്

   Delete
 7. പഴയ ചുമര്‍ എഴുത്തുകളുടെ പുതിയ കോലം ആണ് സൈബര്‍ ഇടങ്ങള്‍
  അവിടെ ഉള്ള ആവിഷ്കാര സ്വതന്ത്ര്യത്തിന്മേല്‍ ഉള്ള കടന്നു കയറ്റം ആണ് നാം കണ്ടത്
  പ്രതികരിക്കുക

  ReplyDelete
 8. ഉറക്കത്തില്‍ ഫേസ് ബുക്കിന്റെ ലോഗിന്‍ പേജും യുട്യൂബും ടോറന്റ് സൈറ്റുകളും കണ്ടു ഞെട്ടി ഉണരുന്നു. ഫേസ് ബുക്കില്‍ കമന്റ്‌ ഇട്ടതിനു ആദ്യമായി അറസ്റ്റു നടന്നത് ജനാധിപത്യ ഇന്ത്യയിലും , പിന്നീട് ചൈനയിലും ആണെന്ന് കേട്ടു. ഇങ്ങനെ സ്വപനം കാണുന്നതിനും കേസ് എടുക്കുമോ ? അതിന്റെ ഒരു നിയമവശം എന്താണ്?

  ഇതിനത്രയ്ക്ക് ഭയപ്പെടേണ്ടതായിട്ടൊന്നുമില്ല. നമ്മുടെ സ്വന്തം ഡോക്ടറായ അബ്സർ ഡോക്ര്രോട് കൺസൽട്ടിംഗ് നടത്തിയാൽ ഇതിന് പരിഹാരമാവും വിധം നല്ലൊരു മരുന്നു പറഞ്ഞു തരും. മുൻപെനിക്കിതേ അസുഖമുണ്ടായിരുന്ന സമയത്ത് ഞാൻ ഡോക്ടറെ സമീപിക്കുകയും മരുന്ന് കഴിക്കുകയും ചെയ്തു. അപ്പോളാണ് അതിനൊരാശ്വാസമായത്.
  കമന്റാദി വടകം പോസ്റ്റാദി ആസവത്തിൽ ചാലിച്ച് മൂന്ന് നേരം ബ്ലോഗ്ഗാദി കഷായത്തോടൊപ്പം അകത്തേക്ക് കഴിക്കുകയാണ് ചെയ്തതെന്നാണെന്റെ ഓർമ്മ.
  എന്തായാലും നല്ലതാണ്. ആശംസകൾ.

  ReplyDelete
  Replies
  1. ഹ ഹ... ആ ഡോക്ടറോട് അധികം മരുന്ന് വാങ്ങണ്ട കേട്ടോ... (ചുമ്മാ പറഞ്ഞതാ, നല്ല ഡോക്ടറാ,)

   Delete
 9. ഞാൻ ഈ വഴി വന്നിട്ടേയില്ല.... മനുഷ്യനെ പേടിപ്പിക്കാനായിട്ട്.... എവിടെപ്പോയി ഒളിക്കും ഇനി...

  ReplyDelete
  Replies
  1. എവിടെ പോയി ഒളിച്ചാലും, ഞാന്‍ എല്ലാരുടേം പേര് പറഞ്ഞു കൊടുക്കും.. നോക്കിക്കോ...

   Delete

Post a Comment