ഡല്‍ഹിയിലെ ചില പുണ്യാത്മാക്കള്‍കസബ് പോയതിനു ശേഷം, ബാക്കി വന്ന ബിരിയാണി ആര്‍ക്കു കൊടുക്കും, ഇനി ആരെ തീറ്റിപ്പോറ്റും എന്ന് ആലോചിക്കുവായിരുന്നു. ദാണ്ടേ, ഒന്നിന് പകരം അഞ്ചെണ്ണം. മതി, ഇത് മതി. കസബിനെ പോലെ, കേസ് വലിയ സീരിയസ് ഒന്നുമല്ല. ഡല്‍ഹിയില്‍  ഒരു പെണ്ണിനെ ചുമ്മാ ഒന്ന് പീഡിപ്പിച്ചു. ആരുടെയോ ഭാഗ്യം, ആ കൊച്ചു ജീവനോടെ ബാക്കിയായി. (ഇവര്‍ക്ക് ഭാഗ്യമില്ല, അതിന്റെ ജീവന്‍ പോയിരുന്നേല്‍, ബിരിയാണി മട്ടന്‍ ആയേനെ.)

ഇനിയിപ്പോ തടിയൊക്കെ ഉഷാറാക്കി, ഒന്ന് മെനയാവാം. ജയിലിനുള്ളില്‍ വച്ച് എങ്ങനെ ആരോഗ്യം നന്നാക്കാം എന്ന കാര്യത്തില്‍, എന്തെങ്കിലും സംശയം വരുകയാണേല്‍, ആ ഗോവിന്ദച്ചാമിയോടോ, വിശ്വരാജനോടോ ചോദിച്ചാല്‍ മതി. (അറിയില്ല ?, അല്ലെങ്കിലും നിങ്ങള്‍ക്ക് മഹാന്മാരെ പറ്റി പഠിക്കാന്‍ ഇഷ്ടമല്ലല്ലോ. ഗോവിന്ദച്ചാമി- സൗമ്യ വധകേസ് , വിശ്വരാജന്‍ - സ്മിത വധകേസ്  ). അവര് പറഞ്ഞു തരും എങ്ങനെ നന്നാവാം എന്ന്; സ്വഭാവമല്ല, തടി നന്നാക്കുന്ന കാര്യം.

പക്ഷെ എന്റെ സങ്കടം അതല്ല, ഈ അഞ്ചു പേരും ആ പുണ്യജീവിതം ജീവിച്ചു തീര്‍ക്കും മുന്നേ, വല്ല ഡെങ്കിപ്പനിയും ജലദോഷവും പിടിച്ചു ചത്ത്‌ പോകുമോ എന്നാ.

- പ്രതികരണശേഷി അറബികടലില്‍ എറിഞ്ഞ ഒരു പാവം വായനോക്കി-

Comments

 1. ഹ ഹ ഹ സത്യം മാഷേ,സത്യം.
  ഇതിൽ ഗോവിന്ദച്ചാമിയെ ടി.വി കളിലൂടെയും പത്രങ്ങളിലൂടെയും കമ്പ്യൂട്ടറിലൂടെയും ഒരുപാട് തവണ ഞാൻ കണ്ടു,മുൻപത്തേയും ഇപ്പോഴത്തേയും ഫോട്ടോസ്. ആർക്കും ഒന്ന് ജയിലിൽ കിടക്കാൻ തോന്നിപ്പോകുന്ന രീതിയിലുള്ള മാറ്റം.!
  നല്ല മൂർച്ചയുള്ള ഹാസ്യം.
  ആശംസകൾ.

  ReplyDelete
 2. ഈ കേസ് ഒരു കൊല്ലാത്തേക്ക് ഇനി ഒരു ഉലക്കയുമാവില്ല

  ReplyDelete
  Replies
  1. mm, paranjittu kaaryamilla :(

   Delete
 3. ഗോവിന്ദ ചാമിക്ക് വേണ്ടി വാദിക്കാന്‍ വന്ന പോലത്തെ വക്കീലന്മാര്‍ ഇവര്‍ക്ക് വേണ്ടിയും വരും ഒരു കാര്യവും ഇല്ല

  ReplyDelete
  Replies
  1. kalikaalam, enthu cheyyaan :(

   Delete
 4. ആക്ഷേപ ഹാസ്യം കുറിക്കു കൊള്ളുന്നുണ്ട്. അഭിനന്ദനങ്ങള്‍.
  http://drpmalankot0.blogspot.com

  ReplyDelete

Post a Comment