അക്കരപ്പച്ച


അമേരിക്കയിലെ സായിപ്പ് 
മദാമ്മയേം മക്കളേം കൂട്ടി
വലിയ രണ്ടു പെട്ടിയുമെടുത്ത് 
പുഴയും വയലും കണ്ടു 
കിളികളെ കൊഞ്ചിക്കാൻ ഇവിടെ വന്നു.

ഇവിടുന്നു കുമാരൻ 
ജാനുവിനേം കുട്ട്യോളേം കൂട്ടി
മൂന്നാലു പെട്ടികളും കൊണ്ടു 
പിസ്സയും ബർഗറും കഴിക്കാൻ;
നഗരം കാണാൻ ന്യൂയോർക്കിൽ എത്തി.

കൂട് വെക്കാൻ കിളികൾക്ക് മരമില്ലെന്ന് കണ്ടു;
പുഴവെള്ളം കാൽ കഴുകാൻ പോലും പറ്റാതെ,
ഇടിച്ചു നിരത്തിയ മലകളെ കണ്ടു
സായിപ്പ് മദാമ്മയെ നോക്കി നെടുവീർപ്പിട്ടു,
എല്ലാവരും തിരിച്ചു വണ്ടി കയറി.

പിസ്സ ചോറിനോളം വരില്ലെന്ന് കുമാരൻ അറിഞ്ഞു.
ബർഗ്ഗറിന്റെ ഇടയിൽ കണ്ട പുഴുവിനെ നോക്കി കണ്ണു മിഴിച്ചു,
മിണ്ടാനും ചിരിക്കാനും അറിയാത്ത 
യന്ത്ര മനുഷ്യരുടെ നാട്ടിൽ നിന്നും 
കുമാരൻ ബൈ ബൈ പറഞ്ഞു.

Comments