ഡിജിറ്റല്‍ഇന്ത്യ - ഇന്റര്‍നെറ്റ്‌.ഓര്‍ഗ്, കാര്യമറിയാതെ കയറെടുക്കണോ ?


വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ല, അല്ലേലും "അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം" എന്നല്ലേ. ഡിജിറ്റല്‍ഇന്ത്യ (www.digitalindia.gov.in) - ഇന്റര്‍നെറ്റ്‌.ഓര്‍ഗ് (www.internet.org) ബന്ധം പല രീതിയില്‍ കൂട്ടിവായിക്കപ്പെടുന്നു. മോഡിയും സുക്കെര്‍ബര്‍ഗ്ഗും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയതിനെ സ്വാഗതം ചെയ്തു, കാര്യം അറിഞ്ഞോ/പകുതി അറിഞ്ഞോ (അറിയാതെയോ !) പലരും - ഒരു പക്ഷെ ഭൂരിഭാഗം പേരും - സ്വന്തം പ്രൊഫൈല്‍ ചിത്രം "ത്രിവര്‍ണ്ണനിറത്തിലേക്ക്" മാറ്റി; ഒരു പക്ഷെ "മഴവില്‍" നിറവുമായി വന്ന "LGBT"-യേക്കാളും സംഭവം പൊടിപൊടിച്ചു. നിക്കട്ടെ, ആവേശത്തിന് പക്ഷെ ആയുസ്സ് അധികമുണ്ടായിരുന്നില്ല. "ശരിക്കും സംഭവം" എന്താണെന്നുള്ള ഊഹാപോഹങ്ങള്‍-വിവാദങ്ങള്‍ ഫേസ്ബുക്ക്‌/വാട്സാപ് വഴി പ്രചരിച്ചു തുടങ്ങിയതോടെ ആളുകള്‍ പിന്‍വലിഞ്ഞു തുടങ്ങി (ഹി ഹി, ഞാനീ എഴുതുന്ന ഫേസ്ബുക്ക്‌ ഉള്‍പ്പെടെ രണ്ടും സുക്കെര്‍ബര്‍ഗ് ചങ്ങായിയുടെ സ്ഥാപനങ്ങള്‍ ആണെന്നുള്ളത്‌ മറ്റൊരു വിരോധാഭാസം); രാവിലെ പ്രൊഫൈല്‍ പടം മാറ്റിയ അതെ വേഗത്തില്‍, പേജ് നിറയെ പഴയ/വേറെ സുന്ദരന്‍ ചിത്രങ്ങള്‍ നിറഞ്ഞിട്ടുണ്ട്‌. ആര് പടം മാറ്റിയാലും, ഒരു ലൈക്‌ അടിക്കുക എന്ന ശീലം ഉള്ളത് കൊണ്ട്,(ലൈക്‌ കൊണ്ട് സൈക്കോളജിക്കല്‍ ആയി അയാള്‍ക്ക്‌ കിട്ടുന്ന സന്തോഷം ചെറുതല്ല എന്ന് കരുതുന്നു.) ഒരു ദിവസം തന്നെ ഓരോ ആള്‍ക്കും രണ്ടു ലൈക്‌ വെച്ച് കൊടുക്കാനുള്ള അപൂര്‍വ ഭാഗ്യവും ഇന്നുണ്ടായി smile emoticon
സംഭവത്തിന്റെ "യഥാര്‍ത്ഥ" സ്വഭാവം എന്താണെന്ന് ഇത് വരെ വ്യക്തമാകാത്തതിനാലും, പ്രൊഫൈല്‍ പടമായി വേറെ ചിത്രങ്ങള്‍ ഉപയോഗിച്ച് ശീലമില്ലാത്തതിനാലും "ത്രിവര്‍ണ്ണം" ഇല്ല; പടം മാറ്റിയവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പഴയൊരു പടം ഇടുന്നു smile emoticon
വാല്‍ : ഈ പോസ്റ്റ്‌ ആരെയും കളിയാക്കാനല്ല, പക്ഷെ കാര്യമറിഞ്ഞു സപ്പോര്‍ട്ട് ചെയ്യുന്നതാവും ഇച്ചിരി കൂടി ഭേദം. രാവിലെയും വൈകുന്നേരവും നടന്ന പടം മാറ്റലുകള്‍ അതാണ്‌ വിളിച്ചു പറയുന്നത്.
‪#‎digitalindia‬ ‪#‎internetorg‬

Comments