ചില കഥകള്‍, സമകാലീകം,

ദന്തസൗന്ദര്യത്തിന്റെ നാള്‍വഴികള്‍

Gini Gini Follow Jan 02, 2011 · 2 mins read
ദന്തസൗന്ദര്യത്തിന്റെ നാള്‍വഴികള്‍
Share this

ദേ വീണ്ടും എന്തോ പറ്റി. ബ്ലോഗ്‌ എഴുത്ത് പോട്ടെ, മറ്റുള്ളോര്‍ എഴുതി വച്ചിരിക്കുന്ന ഒരു സാധനം പോലും തൊട്ടു നോക്കാന്‍ പറ്റീല. ഓരോ സമയത്ത് ഓരോ പരിപാടി. സോ, ഒരു ഒന്നൊന്നര മാസമായി ശരിക്ക് പറഞ്ഞാല്‍ ബ്ലോഗ്‌ എന്ന് പറയുന്ന ഈ സാധനം തുറന്നു പോലും നോക്കാന്‍ പറ്റിയില്ല. (?) വ്രതം നോക്കുമ്പോള്‍ ബ്ലോഗ്‌ വായിക്കരുതെന്ന് എവിടേം പറഞ്ഞിട്ടില്ല.. എന്നിട്ടും ഒരു ബ്ലോഗ്‌ പോലും ശരിക്ക് വായിക്കാന്‍ പറ്റിയില്ലെന്നു പറഞ്ഞാല്‍….ഷെയിം..ഷെയിം..

പിന്നെ എഴുതാന്‍ മാത്രമായി വിശേഷം എന്താന്ന് ചോദിച്ചാല്‍ , എന്റെ പല്ലിന്റെ മോളില്‍ കെട്ടി വച്ചിരുന്ന വാര്‍ക്കയും കമ്പിയും പലകേം എല്ലാം കൂടി കഴിഞ്ഞ ദിവസം വലിച്ചിളക്കി കളഞ്ഞു. ഇപ്പോള്‍ ഏതാണ്ട് സംഭവങ്ങളൊക്കെ ഒരു വരിയും നിരയും ആയിട്ടുണ്ട്‌.

സംഭവത്തിന്റെ ഒരു പഴയ പോസ്റ്റ്‌ താഴെ ഉണ്ട്. മുന്നേ വായിച്ചവര്‍ വലതു മോളില്‍ കാണുന്ന x ബട്ടണില്‍ പ്രസ്‌ ചെയ്യുക.

ദന്തസൗന്ദര്യത്തിന്റെ നാള്‍വഴികള്‍

എന്റെ മാഷേ, ഈ സമയം എന്നൊക്കെ പറഞ്ഞാല്‍ ഇതൊക്കെയാണ് ടൈം. അല്ലെങ്കില്‍ പിന്നെ എനിക്കീ വേണ്ടാത്ത പരിപാടി തോന്ന്വോ. അല്ലേലും ഈ മനുഷ്യന്മാരു മൊത്തം അത്യാഗ്രഹികളാണെന്നു പറയുന്നത് വെറുതെയല്ല. എന്റെ കാര്യം തന്നെ എടുക്കാം. ദൈവം അറിഞ്ഞൊണ്ട് കൊറച്ചു സൌന്ദര്യം കൂട്ടി തന്നു, ങൂ ഹും പോര, ഇച്ചിരി കൂടി വേണം. അതിപ്പോ ഇനി ദൈവത്തിനോട് ചോദിയ്ക്കാന്‍ പറ്റുമോ ? ഇല്ല. അപ്പൊ പിന്നെ വേറെ വഴി നോക്കുക തന്നെ.

എല്ലാ മനുഷ്യജീവിയേയും പോലെ, സ്വന്തം ഫോട്ടോ പിടിച്ചു ആസ്വദിക്കുക എന്ന ദുസ്വഭാവം എനിക്കും ഇച്ചിരി ഉണ്ടെന്നു വിചാരിച്ചോ. ദാണ്ടെ ആരോ എടുത്ത ഒരു പടത്തില്‍ നമ്മടെ പല്ലു ഇച്ചിരി പൊങ്ങി ആണോ ഇരിക്കുന്നത് എന്നൊരു സംശയം. വീണ്ടും പല പോസുകള്‍ നോക്കി. കണ്ണാടി എടുത്തു ഗവേഷണം ആരംഭിച്ചു. പിന്നെ പിന്നെ പോണ വഴിയില്‍ കാണണ ലെവമാരെയൊക്കെ ചെക്കു ചെയ്യാന്‍ തുടങ്ങി. അവസാനം അത് കണ്ടു പിടിച്ചു. ദന്തസൌന്ദര്യം ഇച്ചിരി കുറവാണ്. രാവിലെ തന്നെ വളരെ കഷ്ടപെട്ടാണ് പല്ലു തേക്കുന്നത്. ഇപ്പൊ പിന്നെ രാത്രിജോലിയും മറ്റും കാരണം വൃത്തിയുടെ കാര്യം ഇച്ചിരി മോശമാണ്. മാത്രമല്ല പല്ലിന്റെ വരിയും നിരയുമൊക്കെ സ്കൂളില്‍ പിള്ളേര്‍ അസ്സെംബ്ലിയില്‍ നില്ക്കുന്ന മാതിരി zig-zag മാതിരിയും. അപ്പൊ പിന്നെ ഇതിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിയെ പറ്റൂ. അന്വേഷിച്ചപോള്‍ പല്ലു കമ്പി കെട്ടിയാല്‍ ഇച്ചിരി നേരെയാകും എന്ന വിവരം കിട്ടി. എന്നാല്‍ പിന്നെ നമ്മളെ കെട്ടിക്കുന്നതിനു മുന്പ് പല്ലു കേട്ടിച്ചെക്കാം എന്നങ്ങു തീരുമാനിച്ചു.

നേരെ നമ്മടെ ദന്തവിദഗ്ദനെ കാണുന്നു; കാര്യം പറയുന്നു.

“പല്ലുകള്‍ ഇച്ചിരി പൊങ്ങി ആണ് ഇരിക്കുന്നത്. but, കാഴ്ചക്ക് വലിയ കുഴപ്പമൊന്നുമില്ല. പിന്നെ ഇച്ചിരി stylish ആക്കാന്‍ വേണേല്‍ ക്ലിപ്പ് ഇടാം. പിന്നെ ഇയാളുടെ താടിയെല്ല് ഇച്ചിരി മാറിയാണ് ഇരിക്കുന്നത്. വേണേല്‍ പിന്നീട് നമുക്കതും ശരിയാക്കാം. കമ്പി ഇടണേല്‍ നാല് പല്ലുകള്‍ കളയേണ്ടി വരും. പിന്നെ വിസ്ഡം ടീത്ത്‌; അത് എടുത്തു കളയുന്നതാണ് നല്ലത് “.

ആഹാ.. എന്റെ പല്ലിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്ന് ഏറെ കുറെ ഉറപ്പായി.

തല്‍ക്കാലം ക്ലീനിംഗ് ചെയ്തു പോകാനും പിന്നീട് ഡേറ്റ് ഫിക്സ് ചെയ്തു “കമ്പി കെട്ടിക്കല്‍” കര്‍മ്മം നടത്താനും തീരുമാനമായി. റിസപ്ഷനില്‍ വച്ചു കണ്ട അതെ പെന്കൊച്ചു തന്നെ ക്ലീനിംഗ് പരിപാടി ചെയ്തു തന്നു.(അതെ മാഷേ , ഞാനും കൂട്ടുകാരനും “നല്ല കുട്ടി” എന്ന് പറഞ്ഞില്ലേ , ഓര്‍ക്കുന്നില്ലേ ? ആ അതെ കുട്ടി തന്നെ. ചിത്രത്തില്‍ കാണുന്നത് വേറെ ആളാണ് ; എന്റെ ഒരു മദാമ്മ ഫ്രണ്ട്, ലെവള്‍ യുസ്സില്‍ വര്‍ക്ക്‌ ചെയ്യുന്നു. ഞാന്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ പടം അയച്ചു തന്നതാണ്.) ബട്ട്‌, ആ കുട്ടി അത് വൃത്തിയായി തന്നെ ചെയ്തു കേട്ടോ.

അങ്ങനെ കഴിഞ്ഞ ദിവസം, കൃത്യമായി പറഞ്ഞാല്‍ സെപ്ടംബര്‍ 9 നു (09/09/09) കമ്പി കെട്ടിക്കല്‍ പരിപാടിയുടെ ആദ്യഘട്ടമായി പല്ലെടുക്കാന്‍ ചെന്നു. ഇപ്രാവശ്യം വേറൊരു ചേച്ചി (സോറി , ഒരു നല്ല ലേഡി ദന്തഡോക്ടര്‍ ) ആണ് പല്ലിന്റെ മേല്‍ കൈ വച്ചത്. ആദ്യം ഒരു കാമറ എടുത്തു നാലഞ്ച് പോസ്സില്‍ കുറ ‘ദന്ത’ പടങ്ങളെടുത്തു. പിന്നെ പല്ലിന്റെ താഴെ നിരയില്‍ ‘മയക്കു വെടി’ വച്ചു. ഒന്നും കാണണ്ടല്ലോ എന്ന് കരുതി ഞാന്‍ കാണും അടച്ചങ്ങു കിടന്നു. ദേ നോക്കണേ , ദൈവം അറിഞ്ഞൊണ്ട് തന്ന നല്ല ഉറപ്പുള്ള രണ്ടു പല്ലുകള്‍ വേസ്റ്റ് ബിന്നില്‍ കിടക്കുന്നു. ആ, സാരമില്ല, എല്ലാം ശരിയാകും- എന്നാശ്വസിച്ചു. തുന്നലോക്കെ ഇട്ടു നല്ല കുട്ടപ്പനാക്കി തന്നു.

ഫുഡ്‌ എങ്ങനെ, കുളിക്കാമോ, ബ്രഷ് ചെയ്യാമോ എന്നൊക്കെ മരവിച്ച വായ കൊണ്ടു എങ്ങനെയോ ചോദിച്ചു മനസ്സിലാക്കി. അടുത്ത പല്ലുകള്‍ എടുക്കാന്‍ ഡേറ്റ് ഫിക്സ് ചെയ്തു സ്ഥലം വിട്ടു. നിര്‍ദേശപ്രകാരം ഫുഡ്‌ ഐസ്ക്രീമില്‍ ഒതുക്കി, രാത്രി ഒരു ഫ്രൂട്ടിയും കഴിച്ചു കിടന്നു.

പിന്നീടുള്ള ഫുഡിന്റെ കാര്യമായിരുന്നു കഷ്ടം. എന്തെങ്കിലും കഴിച്ചാല്‍ പകുതി ഈ രണ്ടു പല്ലിന്റെയും ഗ്യാപ്പില്‍ കിടക്കും. ഒരു വിധം എങ്ങനെയ്ക്കെയോ രണ്ടു മൂന്നു ദിവസം കഴിച്ചു കൂട്ടി.

ദാന്റെ നാളെ രാവിലെ അടുത്ത ഘട്ടം. നല്ല രണ്ടു പല്ലു കൂടി നാളെ കളയും.

എന്താകുമോ എന്തോ. എല്ലാം ഞാന്‍ തന്നെ വരുത്തി വച്ചതാണല്ലോ, അനുഭവിക്കുക തന്നെ.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie