socialmedia,

ഫേസ്ബുക് മുഴുവൻ ഇപ്പൊ കുമ്പിടികളാണ്.. !

Gini Gini Follow May 30, 2021 · 1 min read
ഫേസ്ബുക് മുഴുവൻ ഇപ്പൊ കുമ്പിടികളാണ്.. !
Share this

ഫേസ്ബുക് മുഴുവൻ ഇപ്പൊ കുമ്പിടികളാണ്.. !

ഒരേ പേരിൽ തന്നെ നാലും അഞ്ചും പ്രൊഫൈലുകൾ !

“വയസ്സായാൽ ഞാൻ എങ്ങനെ ഇരിക്കും, എന്നെ കണ്ടാൽ ഏതു സിനിമാതാരത്തെ പോലെ ഉണ്ട്, ഭാവിയിൽ എന്റെ അമ്മായിയപ്പൻ ആരായിരിക്കും” എന്നൊക്കെയുള്ള ഊള പോസ്റ്റുകൾ ഇടുമ്പോഴേ ഇതൊക്കെ പ്രതീക്ഷിച്ചിതാണ്… കണ്ണിൽ കണ്ട ആപ്പുകൾക്കൊക്കെ ഓക്കേ അടിച്ചു പെർമിഷൻ കൊടുക്കുമ്പോ ഓർത്തു കാണില്ല ഇതൊക്കെ മൂടോടെ ആരേലും കൊണ്ട് പോവുമെന്ന്.

പൊതുജന താല്പര്യാർത്ഥം :

  1. മേലാൽ ഇത്തരം പോസ്റ്റുകൾ കാണുകയാണേൽ, അവരെ സ്ഥാവര-ജംഗമ വസ്തുക്കളടക്കം പുറത്താക്കുന്നതായിരിക്കും.

  2. ഉള്ള പാസ്സ്‌വേർഡ് മറന്നു പോയി രണ്ടാമത് പുതിയ പ്രൊഫൈൽ ഉണ്ടാക്കുന്നവരോട്, നിങ്ങൾ പ്രൊഫൈൽ ഉണ്ടാക്കുമ്പോൾ ഉപയോഗിച്ച ഇമെയിൽ അഡ്രസ് ഉപയോഗിച്ചു പാസ്സ്‌വേർഡ് റീസെറ്റ്‌ ചെയ്യാൻ ശ്രമിക്കൂ. എന്നിട്ടും നടന്നില്ലേൽ, പുതിയ പ്രൊഫൈൽ വഴി ഫ്രണ്ട് റിക്വസ്റ്റ് അയക്കുമ്പോൾ, പഴയ പ്രൊഫൈൽ അൺ-ഫ്രണ്ട് (unfriend) ചെയ്യാൻ ഞങ്ങളോട് പറയൂ.

  3. സ്വന്തം അച്ഛൻ ചോദിച്ചാലും പോലും ഫേസ്ബുക് വഴിയാണ് കാശ് ചോദിക്കുന്നതെങ്കിൽ വിളിച്ചു ചോദിച്ചതിന് ശേഷം മാത്രം കാശ് അയച്ചു കൊടുക്കൂ.

  4. അവസാനമായിട്ടു (ആദ്യമേ പറയേണ്ടതാണ്), എത്രയും പെട്ടെന്ന് “അതീവ സുരക്ഷാ ക്രമീകരണം” ഉറപ്പു വരുത്തുക. (ഈശ്വരാ, ഈ 2 Factor Authentication -ൻറെ മലയാളം എന്താണാവോ?). സംഭവം എളുപ്പമാണ്, ഈ ഒരു ക്രമീകരണം ഉറപ്പാക്കുകയാണേൽ, ബാങ്കിലെ ഒ.ടി.പി (OTP) പോലെ, നിങ്ങൾ (അല്ലേൽ ഏതവനെങ്കിലും) നിങ്ങളുടെ ഫേസ്ബുക്കിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ, ഫോണിലേക്ക് ഒരു SMS വരും; ഇത് ലോഗിൻ പേജിലേക്ക് അടിച്ചു കൊടുത്താൽ മാത്രമേ ലോഗിൻ ആവുകയുള്ളൂ. (ഇവിടെ ചെക്ക് ചെയ്യൂ - https://www.facebook.com/security/2fac/settings)

For General Reading:

  1. Please do not give permission for non-sense applications on Facebook, your account may be compromised !

  2. Before you create a new profile, please try to reset your password with your registered email ID or phone number. Not working, okay then when you send friend requests from a new profile, please inform us that this is your new profile and unfriend old profile.

  3. Call and confirm before you execute any money-transfer based on Facebook chats !

  4. Enable 2FA (2 Factor Authentication) in Facebook so that, each and every time someone tries to login to your Facebook account, you will receive an OTP (One Time Password) on your registered mobile phone and the login will not work without the OTP (Same as the OTP for bank transactions). Visit and enabled this today - https://www.facebook.com/security/2fac/settings

  • ഗിനി ഗംഗാധരൻ - @ginigangdharan
Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie