കവിത പോലെ ചിലത്,

ഞാനും മനുഷ്യനായി

Gini Gini Follow Jan 31, 2010 · 1 min read
Share this

അവര്‍ മൂന്നു പേരുണ്ടായിരുന്നു;

ചെകുത്താനും മാലാഖയും പിന്നെയെന്റെ നിഴലും

തളിര് പൂത്ത തേന്മാവിന്റെ ചുവട്ടില്‍

അവര്‍ ‘ശീത ചര്‍ച്ച’ യാരംഭിച്ചു;

വിഷയം ‘ഞാനോ നീയോ വലുതെ’ ന്നായിരുന്നു.


ചെകുത്താന്റെ വാക്കുകള്‍ക്കു

രക്തത്തിന്റെ നിറവും വാഗ്ദാനത്തിന്റെ മൂര്‍ച്ചയും

എന്റെ തലച്ചോറിലേക്ക്

എരിതീയില്‍ എണ്ണയെന്ന പോലെ


വെളുപ്പിന്റെ മാലാഖ ആ തീയിലേക്ക്

സ്നേഹത്തിന്റെ മഞ്ഞു തന്നു; കൂടെ

ലോകത്തിന്റെ നിയതിയും നീതിയും

ഈശ്വരനും പ്രാര്‍ത്ഥനയും… അങ്ങനെയൊക്കെ…


നിഴല്‍ സൂത്രശാലിയായിരുന്നു; വെളുപ്പും

കറുപ്പും മാറ്റി കണ്ടവന്‍;

ഇരുന്നിടം നോക്കിയവന്‍;

വെളുക്കെ ചിരിച്ചു, കണ്ണടച്ച് ഒറ്റിയവന്‍.

അവന്റെ ഉപദേശം കൊടുങ്കാറ്റാവാനായിരുന്നു


എന്റെ തീരുമാനത്തിന് കാതോര്ത്തിരുന്നവര്‍ ‍

മൂവരെയും പിണക്കാതിരിക്കാന്‍ ഞാന്‍

മൂന്നു ഗുണങ്ങളും സ്വീകരിച്ചു; അങ്ങിനെ

ഞാനൊരു ‘മനുഷ്യനായി’ .

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie