ആക്ഷേപം, വിശേഷങ്ങള്‍, സമകാലീകം,

അ"രാഷ്ട്രീയം "

Gini Gini Follow May 14, 2011 · 1 min read
അ
Share this

കളി കഴിഞ്ഞു, ഫലവും വന്നു. പക്ഷെ ഇനിയാണ് ശരിക്കും യുദ്ധം തുടങ്ങുന്നത്.

ഓരോ നിമിഷവും ശ്വാസം പിടിച്ചു, ഒരു 20-20 കണ്ട പ്രതീതി ജനിപ്പിക്കാന്‍ ഇത്തവണ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം ഇടയാക്കി. വിജയപ്രതീക്ഷകളെ മാറ്റിമറിച്ചു, ഒടുവില്‍ ഒരു അവസാനഫലം കിട്ടുമ്പോഴും, ഇരു മുന്നണികളും ആഘോഷിക്കാന്‍ വകയൊന്നുമില്ലാതെ ചടഞ്ഞു കൂടുകയായിരുന്നു. കിട്ടിയവന് ഒന്നുമായില്ല; കിട്ടാത്തവന് കിട്ടിയത് തന്നെ കൂടുതല്‍ എന്നതായിരുന്നു സ്ഥിതി.

വല്ല പായസമോ, ലഡുവോ അറ്റ്ലീസ്റ്റ് ഒരു ബിരിയാണിയോ പ്രതീക്ഷിച്ചു വഴിയിലൊക്കെ നോക്കി. നോ രക്ഷ… ഒരു ആള്‍ക്കൂട്ടം കണ്ടു വാ പൊളിച്ചു ചെന്നപ്പോ കിട്ടിയത് രണ്ടു മിട്ടായി. ഹും എന്റെ പട്ടി തിന്നും. ആ പോട്ട്, പട്ടി എന്ത് പിഴച്ചു, നേരാം വണ്ണം നോക്കി വോട്ടു ചെയ്യാത്ത എന്നെ പറഞ്ഞാല്‍ പോരെ.

ഏതു മന്ത്രി വന്നാലും, സെക്രടറിയുടെ ഭാര്യക്ക് സമയമൊഴിയില്ല എന്ന് പറയും പോലെ (ഞാന്‍ ഉദ്ദേശിച്ചത്, ഈ ഫുഡ്‌ ഒക്കെ തയ്യാറാക്കി വിരുന്നു ഒരുക്കുന്ന കാര്യമാണ് കേട്ടോ, അല്ലാതെ…..) നമ്മക്ക് കുമ്പിളില്‍ തന്നെ കഞ്ഞി.

പക്ഷെ ഇതിനിടയില്‍ ഒരു കൂട്ടരെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. നമ്മളൊക്കെ “LIVE” ആയി കാര്യങ്ങള്‍ കണ്ടും കേട്ടും അറിഞ്ഞത്, ഇവര്‍ രാപ്പകല്‍ നേരാം വണ്ണം പണിയെടുത്തത് കൊണ്ടാണ്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റൊക്കും സഹപ്രവര്‍ത്തകര്‍ക്കും, ഈ കുറ്റമറ്റ, കിടിലന്‍ പ്രകടനത്തിന് മുന്നില്‍ ഞാന്‍ തല കുനിക്കുന്നു. ഒരു പ്രഫഷണല്‍ ഇവന്റ് മാനേജ്‌മന്റ്‌ കമ്പനി കാര്യങ്ങള്‍ നടത്തുന്നത് പോലെ, ഒരു പക്ഷെ അതിനെക്കാള്‍ ഭംഗിയായി, പരാതികള്‍ക്കിടയില്ലാതെ അവര്‍ കാര്യങ്ങള്‍ നല്ല വെടിപ്പായി ചെയ്തു. കൃത്യമായ Updates നല്‍കി ഫല പ്രഖ്യാപന വെബ്‌സൈറ്റ് അക്ഷരാര്‍ത്ഥത്തില്‍ ലൈവ് ആക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒരു പക്ഷെ മുഴുവന്‍ ആള്‍ക്കാരും ലൈവ് ആയിത്തന്നെ ഈ സൗകര്യം പ്രയോജനപ്പെടുത്തി. അവര്‍ക്ക് “ഒരു കുട്ട നിറയെ” അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളും ഞാന്‍ സമര്‍പ്പിക്കുന്നു.

ഇനി കുരുക്ഷേത്രത്തിലേക്ക് കണ്ണും നട്ട് ലൈവ് ചാനലുകളിലേക്ക് തിരിച്ചു പോകാം; വന്നോളൂ

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie