നമ്മുടെയൊക്കെ പല്ലിന്റെ എണ്ണം ഏറെക്കുറെ നാവിന്റെ ഉപയോഗം പോലിരിക്കും. ഏത് സമയത്ത് എന്ത് പറയണം എന്നറിയുന്നവര്‍ നന്നേ കുറവാണു. എന്നിട്ടോ, വല്ല തെറ്റും പറ്റിയാല്‍ ചുമ്മാ ദേവിയെ പഴിചാരി വികടസരസ്വതി എന്നും പറഞ്ഞു കൈ കഴുകും. സമയവും സന്ദര്‍ഭവും ആളെയും അറിഞ്ഞു വേണം എന്ത് കാര്യവും പറയാന്‍, അല്ലെ.
എനിക്കും പറ്റിയിട്ടുണ്ട് ഒരു പാടു അബന്ധങ്ങള്‍. എന്തോ ഭാഗ്യത്തിന് ഇതു വരെ തല്ലൊന്നും കൊള്ളേണ്ടി വന്നിട്ടില്ല. (അതേ, പിന്നൊരു കാര്യം. താഴെ വിവരിച്ച കഥകളിലൊന്നും ഞാനല്ല കേട്ടോ നായകന്‍. അല്ലേലും ഞാനത്രയ്ക്കു തറയാകുമെന്നു നിങ്ങളാരും കരുതില്ല എന്നെനിക്കുറപ്പുണ്ട്.)
ചെറിയൊരു കഥ, ചിലപ്പോള്‍ കേട്ടതായിരിക്കാം. പക്ഷെ നമ്മള്‍ ചിലതൊക്കെ കൈകാര്യം ചെയ്യുന്നതിലുള്ള പിടിപ്പുകേട് ഇവിടെ കാണാം.
ഒരിക്കല്‍ ടുട്ടുമോന്‍ അപ്പൂപ്പനോട് ചോദിച്ചു.
“അപ്പൂപ്പാ അപ്പൂപ്പാ, ഞാനോരൂട്ടം ചോദിച്ചോട്ടെ.?”
“എന്താടാ മോനേ ടുട്ടുടൂ..? നീ ചോദിക്കെടാ ചക്കരെ..”
“അപ്പൂപ്പാ ഞാനെങ്ങനെയാ ഉണ്ടായതു.?”
ഡിം. അപ്പൂപ്പന്‍ ഒന്നു കുഴഞ്ഞെന്കിലും പെട്ടെന്ന് വഴി കണ്ടു.
“അതേ ടുട്ടുമോനേ, മോനെ അച്ചനും അമ്മയ്ക്കും ദൈവം വഴിയില്‍ വച്ചു കൊടുത്തതാ. മനസ്സിലായോ ?”
“ഹും.???..ശരി. അപ്പൊ അച്ചനെങ്ങനാ ഉണ്ടായെ ?”
അത് ശരി, ഇവന്‍ നേരാം വണ്ണം പോകുന്ന ലക്ഷണമില്ല.
“അതേ, അപ്പൂപ്പനും അമ്മൂമ്മയും കൂടി നടന്നുവരുമ്പോള്‍ വഴിയില്‍ വച്ചു കിട്ടിയതാ. മനസ്സിലായോ..?”
“അപ്പൊ അപ്പൂപ്പനോ ?”
ദാണ്ടെ, ഇവനെന്നേം കൊണ്ടേ പോകൂ.
“അത് പിന്നെ, അങ്ങനൊക്കെ ചോദിച്ചാല്‍… അപ്പൂപ്പന്റെ…”
“ഞാന്‍ പറയട്ടെ..?” ടുട്ടുമോന്‍ ഇടയ്ക്ക് കയറി പറഞ്ഞു.
“ശരി നീ പറ.” അപ്പൂപ്പന്‍ സമ്മതിച്ചു.
“വല്യപ്പൂപ്പന് കളഞ്ഞു കിട്ടിയതല്ലേ..?”
“അമ്പട മിടുക്കാ. നല്ല മോന്‍.” “അപ്പൂപ്പന് ആശ്വാസമായി.
ടുട്ടുമോന്‍ അപ്പോള്‍ താടിക്ക് കൈയും കൊടുത്തു വിഷണ്ണനായി നില്‍ക്കുവായിരുന്നു. അപ്പൂപ്പന്‍ ചോദിച്ചു.
“എന്ത് പറ്റി മോനെ..?”
“അപ്പൊ നമ്മുടെ കുടുംബത്തില്‍ ആരും നേരായ വഴിയില്‍ ജനിച്ചിട്ടില്ല അല്ലെ.”
അപ്പൂപ്പന്റെ മുഖം എങ്ങനെയെന്നു നിങ്ങള്‍ തന്നെ വരച്ച്ചെടുതാല്‍ മതി.
ഇവിടെ ആര്‍ക്കാ നാവ് പിഴച്ചത്..?
ഇനി മറ്റൊരു കഥകൂടി. ഇതു സംഭവിച്ചതാണോ എന്നെനിക്കറിയില്ല. ഒരു സുഹൃത്ത് വഴി കേട്ടത് ഇവിടെ പറയുന്നു.
സാങ്കല്‍പ്പികമാണെങ്കിലും നമ്മുടെ നായകന് ഒരു പേരു വേണമല്ലോ. ഹും…. തല്‍ക്കാലം ഇതും നമുക്കു സര്‍ദാര്‍ജിയുടെ തലയില്‍ വച്ചേക്കാം.
ഒരു അവധി ദിവസം. ഭാര്യയുമൊത്ത് ആകെ മൊത്തം ഒന്നു അടിച്ചുപൊളിക്കാന്‍ തന്നെ തീരുമാനിച്ചു നമ്മുടെ സര്‍ദാര്‍ജി. ഷോപ്പിംഗ്, സിനിമ, കാപ്പികുടി, അങ്ങനെ എല്ലാ, കഴിഞ്ഞു വീട്ടിലെത്തി.
വീട്ടില്‍ കേറിയ പാടെ അങ്ങോര്‍ ഫുള്‍ റൊമാന്റിക് ആയി. എന്നാല്‍ പിന്നെ ഇന്നത്തെ ദിവസം ഒരു സെക്കന്റ് - ഫസ്റ്റ് നൈറ്റ് തന്നെ നടത്തിക്കളയാം എന്നങ്ങു തീരുമാനിച്ചു. (ദേ ഇട്ടേച്ചു പോവല്ലേ, സംഗതി അശ്ലീലമൊന്നും എഴുതില്ല മാഷേ. )
സര്‍ദാര്‍ജി ഭാര്യയെ പിടിച്ചു രണ്ടു ഉമ്മയൊക്കെ കൊടുത്തു ബെഡ് റൂമിലേക്ക് നടന്നു.
“കാതല്‍ പിശാശ് , കാതല്‍ പിശാശ്”.. കൊള്ളാം നല്ല സ്റ്റൈലന്‍ പാട്ടൊക്കെ ഉണ്ട് കേട്ടോ. അങ്ങോരു ഡ്രെസ്സൊക്കെ ഊരിയെറിഞ്ഞു ഒരസ്സല്‍ ദിഗംബരനായി ഭാര്യയെ വിളിച്ചുകൊണ്ടു കട്ടിലില്‍ മലര്‍ന്നു കിടന്നു.
“ട്രീം ട്രീം…” ദാണ്ടെ ഏതോ കട്ടുറുമ്പ് സ്വര്‍ഗ്ഗത്തിലെത്ത്തിയിരിക്കുന്നു. ഡോര്‍ബെല്‍ അടിച്ചതാണ് .
“എടിയെ, ആരാന്നു നോക്കിയെ…. ആരായാലും ഞാനിവിടില്ലെന്നു പറ. നാശം “
നമ്മുടെ ചേച്ചി വാതില്‍ തുറന്നു. ആഹ പിരിവുകാരാന്.
“ഇവിടാരും ഇല്ല.” ചേച്ചി മുശരഫ് സ്റ്റൈലില്‍ പറഞ്ഞു.
പിരിവുകാര്‍ നോക്കിയപ്പോള്‍ ദാണ്ടെ കിടക്കുന്നു നമാടെ ചേട്ടന്റെ ലൂണാര്‍ ചെരുപ്പ്. അത് ശരി ചേച്ചി നുണ പറയുകയാണ് അല്ലെ.
“പക്ഷെ ചേട്ടന്‍ ഈ സമയത്ത് ഇവിടെ കാണേണ്ടതാണല്ലോ..?”
പറഞ്ഞതും രണ്ടവന്മാര്‍ ചേച്ചിയെ വെട്ടിച്ച് ഉള്ളിലേക്ക് ഒരോട്ടം. ഉള്ളിലത്തെ സ്ഥിതിയോ ?
ദിഗംബര വേഷത്തില്‍ കിടന്ന ചേട്ടന് ചാടിയെനീട്ടു മുഖം മൂടാനെ കഴിഞ്ഞുള്ളു.
‘ഛെ ഭാര്യയെ കൊണ്ടു നുണ പറയിപ്പിച്ചത് വലിയ നാണക്കേടായിപ്പോയി. ഇവന്മാര്‍ എന്ത് വിചാരിക്കും. ഒറ്റവഴിയെ ഉള്ളൂ.’
ചേട്ടന്‍ അന്തം വിട്ടു നില്ക്കുന്ന ലവന്മാരോട് പറഞ്ഞു.
“അതേ, ഞാന്‍ ഇവിടുത്തെ ചേട്ടനല്ല കേട്ടോ, അപ്പുറത്തെ വീട്ടിലെയാ. ആരോടും പറയരുത് കേട്ടോ.!!!”
ഇവിടെയും ശേഷം നിങ്ങളുടെ ഭാവനയ്ക്ക് വിട്ടു തരുന്നു.
ഏതായാലും സര്‍ദാര്‍ജിയെ കൊന്നു. ഇച്ചിരി നല്ലത് പറഞ്ഞു നിര്‍ത്തിയേക്കാം.
പതിവു പോലെ, ഒരു ബ്രിടീഷുകാരന്‍, ഒരു അമേരിക്കക്കാരന്‍ പിന്നെ നമ്മുടെ സര്‍ദാര്‍ജിയും. മൂവരും കൂടി വെക്കേഷന്‍ അടിച്ച് പൊളിക്കാന്‍ കാട്ടിലേക്ക് നടന്നു. കാടല്ലേ ആരും കാണില്ലല്ലോ എന്ന് കരുതി മൂവരും ദിഗംബര-വേഷത്തിലാണ് നടപ്പ്. (ദാണ്ടെ പിന്നേം കുറച്ചു അശ്ലീലം.).
പെട്ടെന്നതാ എതിരെ നിന്നും നാലഞ്ചു സുന്ദരികള്‍ നടന്നു വരുന്നു. വസ്ത്രം ധരിക്കാനുള്ള സമയമൊന്നും ആര്ക്കും കിട്ടിയില്ല. സര്‍ദാര്‍ജി ഉടനെ മുഖം രണ്ടു കൈകൊണ്ടും പൊത്തിപിടിച്ച് മറച്ചു. മറ്റു രണ്ടു പേരും അവരുടെ രഹസ്യഭാഗങ്ങള്‍ മറക്കാനാണ് നോക്കിയത്.
സുന്ദരികള്‍ കടന്നു പോയപ്പോള്‍ ബ്രിടീഷുകാരനും അമേരിക്കക്കാരനും സര്‍ദാര്‍ജിയുടെ അടുത്ത് വന്നു ചോദിച്ചു.
“അല്ല നിങ്ങളെന്താ വേണ്ട സ്ഥലങ്ങള്‍ മറച്ചുപിടിക്കാതെ, മുഖം മാത്രം മറച്ചതു.?”
സര്‍ദാര്‍ജി പറഞ്ഞു.
“നിങ്ങളുടെ കാര്യം എങ്ങനാണെന്നു എനിക്കറിയില്ല, ഞങ്ങളുടെ നാട്ടില്‍ ആളുകളെ തിരിച്ചറിയുന്നത് മുഖം നോക്കിയാണ്.!!!!!!!!!”