കവിത പോലെ ചിലത്,

വാഗ്ദാനം അഥവാ വാണിഭം

Gini Gini Follow Jun 12, 2005 · 1 min read
Share this

ഞാനിന്നു രമണനെ കണ്ടു

മുടി മുറിച്ചു, താടിയില്ലാതെ

പ്രണയത്തിന്റെ പുതിയ ‘അംബാസിടെര്‍’


നഗരത്തിലെ അഴുക്കുചാലില്‍

ആദ്യം അയാളെന്റെ ഹൃദയം ലേലത്തില്‍ വാങ്ങി;

കൂടെ എന്നെയും


സ്വര്‍ഗ്ഗം, സ്നേഹം,

ഭാവി വാഗ്ദാനങ്ങള്‍ പലതായിരുന്നു…


എന്റെ ചിത്രശാലയില്‍

ഞാനൊരു പുതിയ ചിത്രത്തിന്റെ സ്വപ്നം തുടങ്ങി

മഴവില്ലിന്റെ നിറമുള്ള,

ആകാശത്തോളം ഉയര്ന്ന ചില്ലുകൊട്ടാരം


ആടിന്റെ തോല്‍ തിരിച്ചറിഞ്ഞപ്പോള്‍

ഞാന്‍ പലരുടെതും ആയിരുന്നു

രമണനെ അന്വേഷിച്ചപ്പോള്‍,

അയാള്‍ പുതിയ ലേലത്തിന് പോയിരുന്നു…

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie