ചിന്താവിഷയം, സമകാലീകം,

പെണ്ണുങ്ങളോട് രണ്ടു വാക്ക്

Gini Gini Follow Feb 07, 2011 · 1 min read
പെണ്ണുങ്ങളോട് രണ്ടു വാക്ക്
Share this

മലയാളിയുടെ ചര്‍ച്ച-മേശകള്‍ക്കു ചൂട് കൂട്ടാന്‍ മറ്റൊരു കഥ കൂടി ബാക്കിയാക്കി “സൗമ്യ” വിട പറഞ്ഞു. ആ തീവണ്ടി കമ്പാര്‍ട്ട്മെന്റില്‍ വകതിരിവില്ലാത്ത ഒരു മനുഷ്യന്റെ (?) കയ്യില്‍ പെട്ടു, പിടഞ്ഞു തീര്‍ന്ന സൗമ്യ, കേരളത്തിലെ എന്നല്ല; ആകെ സ്ത്രീകളുടെ തന്നെ അരക്ഷിതാവസ്ഥക്ക് ഒരു നേര്‍ക്കാഴ്ചയായി മാറുകയാണ്. സര്‍വ്വേകളും കണക്കുകളും കാട്ടി ‘സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായി ജീവിക്കുന്നത് കേരളത്തിലാണെന്ന്’ വീമ്പിളക്കുന്ന മലയാളികള്‍ക്ക് “അഭിമാനിക്കാന്‍” ഒരു വക കൂടിയായി; കേരളത്തിന്‌ പുറത്തു ഇത് വരെ ഇങ്ങനൊരു സംഭവം ഇത് വരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല എന്ന് കൂടി ഓര്‍ക്കണം.

പെണ്ണുങ്ങളെ കാണുമ്പോള്‍ നോക്കുകയും ആസ്വദിക്കുകയും ചെയ്യുക എന്നത് ആണുങ്ങളുടെ ഒരു സ്വഭാവവിശേഷമാണ്. അത് ഈ പറയുന്ന ഞാനാണെങ്കില്‍ പോലും. (അതല്ല, പെണ്ണുങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലെങ്കില്‍, സത്യമായും സുഹൃത്തേ, നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട്. ) പക്ഷെ, “അമ്മേം പെങ്ങളേം തിരിച്ചറിയാനുള്ള” വകതിരിവ് നഷ്ടപെടുമ്പോഴാണ് കാര്യങ്ങള്‍ അവതാളത്തിലാവുന്നത്. ക്ലാസ്സ്‌മേറ്റ്സ് സിനിമയില്‍ സലിംകുമാര്‍ പറയും പോലെ, “ദര്‍ശനേ പുണ്യം, സ്പര്‍ശനേ പാപം” എന്ന ലൈന്‍ പോരെ… നോക്കിക്കോ, ആസ്വദിച്ചോ…ബട്ട്‌ ഈ കയ്യാങ്കളി എന്തിനാ ?

ആണുങ്ങളെ ഈ തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്തിനു സ്ത്രീകളുടെ “കയ്യിലിരിപ്പും” കാരണമാകാറുണ്ട് എന്നതാണ് ഇതിന്റെ വേറൊരു വശം. നേരാം വണ്ണം- കുലീനമായി- വസ്ത്രം ധരിച്ചു നടക്കുന്ന ഒരു പെണ്ണിനെ, ആ രീതിയിലെ ആള്‍ക്കാര്‍ നോക്കൂ.അതല്ല, എല്ലാം കാണിച്ചേ അടങ്ങൂ എന്നാണു ലൈനെങ്കില്‍, സോറി എനിക്കൊന്നു പറയാനില്ല.( ചുരിദാറിന്റെ ഷാള്‍ കഴുത്ത്‌ മറക്കാനാനെന്നു ഞാന്‍ ഇന്നലെ എവിടെയോ വായിച്ചിരുന്നു. !!! ) മാത്രമല്ല പെണ്ണുങ്ങളെ കുഴീല്‍ ചാടിക്കാന്‍ പെണ്ണുങ്ങള് തന്നെ ഇറങ്ങി തിരിച്ചാല്‍ എന്ത് ചെയ്യും. ദാണ്ടെ, കൊല്ലത്തൊരു കോളേജിലെ വനിതാ-ഹോസ്ടലിലെ കുളിമുറിയില്‍ കൂട്ടുകാരികളുടെ “കുളി” പിടിക്കാന്‍ ഒരുത്തി മൊബൈലും ഓണാക്കി വച്ചിരിക്കുന്നു. എന്ത് ചെയ്യും..? അപ്പൊ ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അത്യാവശ്യം വായ്നോട്ടം കയ്യിലുള്ളതിനാല്‍, നമ്മള്‍ പഠിച്ച കാര്യങ്ങള്‍ വച്ചു സ്ത്രീകളോട് ചില കാര്യങ്ങള്‍ പറയട്ടെ.(അനുസരിക്കാനല്ല, വേണേല്‍ സ്വീകരിക്കാം, അല്ല പിന്നെ.)

മാന്യമായി വസ്ത്രം ധരിക്കുക..(പിന്നെ വസ്ത്ര-സ്വാതന്ത്ര്യത്തില്‍ കൈയ്യിടുകയാനെന്നു തോന്നുന്നേല്‍.. വിട്ടു കള.. ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല ‍)

പകലാണെങ്കിലും രാത്രിയാണെങ്കിലും നിങ്ങളുടെ സുരക്ഷ നിങ്ങള്‍ തന്നെ ഉറപ്പു വരുത്തുക. അതിനു കേരള പോലിസിനെയോ റെയില്‍വേ പോലിസിനെയോ കാത്തിരിക്കണ്ട. വല്ലവനും കയറി “ഇടപെടാന്‍ “ ശ്രമിക്കുമ്പോള്‍ നല്ല മര്‍മ്മം നോക്കി പെരുമാറിയേക്കണം.

അപരിചിരുമായി ഇടപഴകുമ്പോള്‍ അതിന്റേതായ ഒരു അകലം പാലിക്കുക. ഉടനെ തന്നെ ഫോണ്‍ നമ്പറും ബയോ-ഡാറ്റയും എടുത്തു വിതരണം ചെയ്യാന്‍ നിക്കണ്ട. ഒരു പരിധി വരെ സ്ത്രീകളുടെ ഭാഗത്ത്‌ നിന്നും പ്രോത്സാഹനം കിട്ടുമ്പോഴാണ് ആണുങ്ങള്‍ക്കു വേണ്ടാതീനങ്ങളൊക്കെ തോന്നുന്നത്, ശരിയല്ലേ.? (ഇത് പറഞ്ഞെന്നു വച്ചു, ഞാന്‍ വരുമ്പോള്‍ മിണ്ടാതിരിക്കരുത് കേട്ടോ..)

ഇതൊക്കെ പറഞ്ഞെന്നു കരുതി നിങ്ങള്‍ നന്നാകുമെന്നോ, ഞാന്‍ നല്ലതാകണമെന്നോ ഇല്ല. കാര്യങ്ങള്‍ കേട്ടപ്പോള്‍ ചിലതൊക്കെ പറയണമെന്ന് തോന്നി… ദാറ്റ്സ് ഓള്‍.

പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ക്ക് കാത്തുനില്‍ക്കാതെ വിട പറഞ്ഞ സൗമ്യക്ക്‌ ഒരിക്കല്‍ കൂടി ശാന്തി നേരട്ടെ….

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie