നാലഞ്ചു വര്‍ഷം മുന്‍പായിരുന്നു അത്. പുതിയ ഒരു ഓഫര്‍ കിട്ടി. അനന്തപുരിയിലേക്കാണ് പോസ്റ്റിങ്ങ് എന്നറിഞ്ഞപ്പോഴേ ഞാന്‍ ഒന്നു ഞെട്ടി. സത്യം പറഞ്ഞാല്‍ഇച്ചിരി വലുതായി തന്നെ ഞെട്ടി. മംഗലാപുരത്തിരുന്നു കര്‍ണാടകത്തിന്റെ മാപ്പ് മാറ്റി കേരളത്തിന്റെഒന്നു നിവര്‍ത്തി വച്ചു. ഹെന്റെ ദൈവമേ, ഇതങ്ങു തെക്കേ അറ്റത്ത്താണല്ലോ !!!. പിന്നെ ആകെ മൊത്തം ചിന്തിച്ചപ്പോള്‍ കുഴപ്പമില്ല എന്ന് തോന്നി. ഹും നമ്മള്‍ ഇനിയും എത്ര ലോകം കാണാനിരിക്കുന്നു.
തമാശ ഇതൊന്നുമല്ല; വിവരമറിഞ്ഞയുടന്‍ നമ്മടെ കന്നഡ അണ്ണന്മാര്‍ പരയുകാന് (മലയാളത്തിലേക്ക്മൊഴി മാറ്റിയാല്‍ ഇങ്ങനെ) “അളിയോ കോളടിച്ചല്ലോ, നാട്ടില്‍ തന്നെ ജോലിയായില്ലേ.” കൊള്ളാം, നല്ല ലോകവിവരം! വീട്ടില്‍ നിന്നും മൂന്നു മണിക്കൂര്‍ കൊണ്ടു പോയ് വരാവുന്നമംഗലാപുരം എവിടെ കിടക്കുന്നു, 12 മണിക്കൂറെങ്കിലും ദൂരമുള്ള തിരുവനന്തപുരം എവിടെകിടക്കുന്നു. അല്ലേലും അവന്മാരെ പറഞ്ഞിട്ടു കാര്യമില്ല. തലയില്‍ വരച്ചിട്ടാല്‍ eazy-o-bang കൂട്ടി തുടച്ചാല്‍ പോലും മായത്തില്ല മോനേ.
അങ്ങയെ ഈയുള്ളവന്‍ കെട്ടും ഭാന്ധവുമെടുത്ത്, കമ്പനി ഹെഡ്ഓഫീസില്‍ മുഖം കാണിച്ചു അനന്തപുരിയിലേക്ക് തിരിക്കുന്നു. (ഇതിനിടയില്‍ ഒരൊന്നര മാസം കോട്ടയത്തും നില്‍ക്കേണ്ടി വന്നു. അത് പിന്നെ പറയാം. പിന്നെ പറയാനും എന്തെങ്കിലും വേണമല്ലോ)