വായുവില്‍ നിന്നടര്ത്തിയെടുത്തു
പ്രജകള്‍ക്കായെറിഞ്ഞുകൊടുത്തു
വിശപ്പടക്കി, ദാഹം തീര്‍ക്കാന്‍
‘സ്വാധീനത്താല്‍’ മഴ പെയ്യിച്ചു,
ഇടത്തും വലത്തും മുഷ്ടി ചുരുട്ടി,
കുപ്പായം ചുളുങ്ങാതെ കൈമടക്കി
‘നമ്മളില്ലാതോന്നുമില്ലാ’- എന്നുറക്കെ ചര്‍ദ്ദിച്ചു
ക്യാമറക്ക് മുന്‍പില്‍ നെഞ്ചും കാണിച്ചു,
വെളുക്കെ ചാഞ്ഞും ചരിഞ്ഞും ചിരിച്ചു;
കൊടി നോക്കി, -ചിലപ്പോള്‍ നോക്കാതെയും-
കോമരം തുള്ളുന്നോര്‍…
ബക്കറ്റുപിരിവിന്റെ ആവേശം
പാവം കോഴിയില്‍ തീര്‍ക്കുമ്പോള്‍,
പിറകില്‍, ഇരട്ടബഞ്ചില്‍, ലോകത്തിന്റെ
പേടികളിലേക്ക് കണ്ണും നട്ട് ഒരു “നിരാഹാരന്‍”