കൊതുകുതിരി കമ്പനിയുടെ അധികൃതരെ സ്വാധീനിച്ച കൊതുകുകള്‍, കൊതുകുതിരിയുടെ വീര്യം കുറച്ചു നിര്‍മ്മിക്കാന്‍ വേണ്ടി കോഴ കൊടുത്തു. നമുക്കാവാമെങ്കില്‍ അവര്‍ക്കുമാകാം കോഴകളി.
എന്റെ ചോര കുടിക്കില്ലെന്ന കരാര്‍ അവര്‍ ലംഘിച്ചതിനാല്‍ ഞാന്‍ കൊതുകുതിരി കത്തിച്ചു വച്ചു; അവരെ കൊന്നു. പക്ഷെ അവന്റെ പിന്‍ഗാമികള്‍ പൂര്‍വ്വപ്രതികാരം ഇന്നും എന്നോട് വച്ചുപുലര്‍ത്തുന്നു. ശരിക്കും അവര്‍ മനുഷ്യനെ പഠിച്ചു; മനുഷ്യന്റെ (ദു:)സ്വഭാവങ്ങളും.
ഇന്ന് ഞാന്‍ കൊതുകുതിരി ഉപയോഗിക്കാറില്ല. “കൊതുകുകള്‍ക്ക് വേണ്ടി” കമ്പനിക്കാരുണ്ടാക്കുന്ന തിരികള്‍ക്ക് ഞാനെന്തിനു പണം മുടക്കണം!