ക്ഷുദ്രജീവികള്‍ക്കിഷ്ട്ടമാണെന്നെ
ഞാന്‍ നിദ്രയുടെ കാവല്‍ക്കാരന്‍
ചങ്ങാതിയായ് ഈ നിലാവും ചന്ദ്രനും,
കുറുകിക്കൊന്ടീ ചീവീടുകളും
പകലെന്റെ ശത്രു,
ഞാനില്ലാത്ത തക്കം നോക്കി,
നിങ്ങളോട് കുശുമ്പ് പറഞ്ഞു,
കറുമ്പന്‍ എന്ന് കളിയാക്കുന്നവന്‍.
നിങ്ങളെനിക്ക് ദുഖത്തിന്റെ നിറമെന്നു
പറഞ്ഞു, സങ്കടത്തിന്റെ സമയമെന്നും.
എന്നിട്ടും തെറ്റ് ചെയ്യാന്‍ എന്നെ കൂട്ടുപിടിച്ച്
എന്നെ തന്നെ കുറ്റം പറയുന്നോര്‍.
കഞ്ചാവ് പൊതിയഴിക്കുന്നതും,
ലഹരി പോരാഞ്ഞ് പെണ്ണിന്‍ മടിക്കുത്തഴിക്കുന്നതും
ഞാനുള്ളത് കൊണ്ടല്ലേ.
എന്നിട്ടും കുറ്റം പറയാന്‍ മടിയില്ലാത്തോര്‍
നിങ്ങള്‍ മനുഷ്യര്‍ തന്നെ, സത്യം;
കുറ്റം ചെയ്യാന്‍ പകല് പോയി,
രാത്രിയാകാന്‍ കാത്തിരിക്കുന്നോര്‍
(9- ലെ സയന്സ് ബുക്കിന്റെ അവസാനതാളില്‍ നിന്നും കിട്ടിയത് - 1998 ജനുവരി 10)