കവിത പോലെ ചിലത്,

പ്രണയം ഒരു ശരിയാകാത്ത ഏര്‍പ്പാടാണ്

Gini Gini Follow Sep 02, 2010 · 1 min read
പ്രണയം  ഒരു  ശരിയാകാത്ത  ഏര്‍പ്പാടാണ്
Share this

എന്താണെന്നറിയില്ല, പ്രണയം ഒരു ശരിയാകാത്ത ഏര്‍പ്പാടാണ്.

മുനിഞ്ഞു കത്തുന്ന വിളക്കിന്റെ

തിരി കൂട്ടുന്ന പോലെയാണത്.


വലിയ കണ്ണുള്ള പെണ്‍കുട്ടിയായിരുന്നു ആദ്യം,

പിന്നെ അയലത്തെ സ്കൂള്‍ മാഷിന്റെ മകള്‍,

അതും കഴിഞ്ഞു , പലരും തിരി കൂട്ടിവച്ച് ,

എണ്ണ കോരിയൊഴിച്ച് ഒന്നും മിണ്ടാതെ പോയി. . .


പാട്ടിനോടും കവിതയോടും, പിന്നെ

കടലിനോടും പ്രണയം തോന്നി; അതും നീര്‍ക്കുമിള പോലെ . . .

പൊട്ടിയപ്പോഴൊക്കെ ഒന്നും അവശേഷിക്കാതെ

ഓര്‍മകള്‍ പോലും ബാക്കി വയ്ക്കാതെ. . .


ഒരു വസന്തം മുഴുവന്‍ ഞാന്‍ കാത്ത് വച്ചത്

അവളെ മൂടിപുതക്കാനായിരുന്നു

വെയില്‍ മാഞ്ഞ പടവുകളില്‍ ഞാന്‍ കാത്തിരുന്നത്

അവളെ കാണാന്‍ വേണ്ടിയായിരുന്നു.


ഈ മരത്തിന്റെ ഇലകളോരോന്നും കൊഴിഞ്ഞുവീണത്‌

ഞാനറിഞ്ഞില്ല, നീ മിണ്ടാതെ കടന്നു പോയതും.

ഞാന്‍ നീട്ടിയ ചെമ്പനീര്‍ നീ കണ്ടില്ല;

അതോ കണ്ടില്ലെന്നു നടിച്ചതോ ?


ഇന്നീ വരണ്ട പുഴയില്‍ പ്രണയം പെയ്യുന്നത്

ഞാന്‍ കൊതിക്കുന്നില്ല; ഒരിക്കലും.

പണ്ടെങ്ങോ ഒഴുകിയ നീര്‍ച്ചാലുകള്‍ തേടുന്നു എന്ന് മാത്രം.

കാണുകയാണെങ്കില്‍ ഓര്‍മ്മകള്‍ തികട്ടി വരാതിരിക്കട്ടെ.

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie