മൂന്നു പേര്‍ ചേര്‍ന്നാല്‍ ത്രിമൂര്‍ത്തികളാകുമെന്നു
കേട്ടു, ഞാനും എന്റെ നിഴലും
മൂന്നാമതൊരാളെ കാത്ത് നിന്നു.
മുഖത്തെഴുത്ത് മാറ്റാന്‍ കാലത്തിനു മാത്രമല്ല്ല,
മനുഷ്യനും കഴിയുമെന്നറിഞ്ഞു;
തലയെഴുത്ത് മാറ്റാനും.
കാലന്റെ ഒഴിവിലെക്കായി ചോദ്യം ചെയ്യാന്‍
മൂന്നു പെരെന്നെ വിളിച്ചു; പിന്നെ
മൂന്നു ചോദ്യങ്ങളും ചോദിച്ചു.
ഹൃദയം കല്ലായാല്‍ പോര; ഉരുക്കാകണം,
മനസ്സിന്റെ കൂടെ കണ്ണും കാതും
മുറിച്ചു മാറ്റി ദൂരെ കളയണം
നിണം കൊണ്ട് പോട്ട് തൊട്ടു,
ക്രൌര്യം കൊണ്ട് നാണം മറച്ചു, നീ
ചക്രവാളത്തെ മറികടക്കണം
വെട്ടുമ്പോള്‍ പിന്കഴുത്തിലും,
നെഞ്ചില്‍ വാളല്ല, വാക്കാല്‍ മുറിച്ചു,
കാപട്യത്തിന്റെ എരിവു തേക്കണം.
ശവത്തെ നോക്കി ചിന്നം വിളിച്ചു,
കിഴക്കോട്ടെക്കുള്ള പ്രളയമായ്, ഗര്‍വ്വോടെ
ഞാനവരെ നോക്കി ചിരിച്ചു.
നിയമനം കഴിഞ്ഞപ്പോള്‍ എന്റെ
നിയമങ്ങളില്‍ ഞാന്‍ കണ്ടു, കാലന്‍
എന്റെ കീഴ് ജീവനക്കാരനാണ് .