വിശേഷങ്ങള്‍,

രമ്യക്ക് പ്രണാമം...

Gini Gini Follow Aug 07, 2010 · 1 min read
രമ്യക്ക്   പ്രണാമം...
Share this

” ….എങ്കിലും ചിറകുകള്‍ കുഴയുവോളം

ഞാന്‍ പറക്കും

മേഘങ്ങള്‍ വഴി മുടക്കിയേക്കാം

തൂവലുകള്‍ കൊഴിഞ്ഞു പോയേക്കാം

പെരുമഴ പനി പിടിപ്പിച്ചാലും

ഇടിമുഴക്കങ്ങള്‍ ഭയപ്പെടുത്തിയാലും…..”

അതെ, ചിറകുകള്‍ കുഴഞ്ഞു വീഴും വരെ ധൈര്യത്തോടെ പറന്ന അനിയത്തിക്കുട്ടിക്കു പ്രണാമമര്‍പ്പിക്കുന്നു…

“ശലഭായനം” കഴിഞ്ഞു രമ്യ യാത്രയായി; രോഗങ്ങളും മരുന്നുകളുടെ മണവുമില്ലാത്ത മറ്റൊരു ലോകത്തേക്ക്….

അസുഖം ഭേദമാവുമെന്ന ശുഭവിശ്വാസത്തില്‍ രമ്യ എഴുതി തുടങ്ങിയ രണ്ടാമത്തെ കവിതാസമാഹാരം “സ്പര്‍ശം” പൂര്‍ത്തിയാവാതെ ബാക്കിയായി… വെറുമൊരു ശലഭായുസ്സു മാത്രം ജീവിച്ചുതീര്‍ത്ത് …

രമ്യയുടെ വരികള്‍ക്ക് മുന്‍പില്‍ ഒരിക്കല്‍ കൂടി പ്രണാമമര്‍പ്പിക്കുന്നു…

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie