അവള്‍,
ഇരുണ്ട തെരുവില്‍
മൂന്നാമത്തെ വളവില്‍
വിളക്കുകാലില്‍ ചാരി നില്‍പ്പുണ്ടായിരുന്നു.
നിറം മങ്ങിയ ഉടുപ്പില്‍,
ചുണ്ടില്‍ നിറം പിടിപ്പിച്ച ചിരി തേച്ചു,
കൈ മാടി വിളിച്ചു….
ചുരുളന്‍ മുടി രണ്ടായി പകുത്തു,
മഷിയെഴുതാത്ത കണ്ണില്‍
ഉറക്കം പറ്റിപിടിച്ചിരുന്നു.
വിലയും സമയവും പറഞ്ഞുറപ്പിച്ചു;
“ഇന്നു നീ ജൂലിയറ്റ്, ഞാന്‍ റോമിയോ”
വിളറിയ ചുണ്ടില്‍ ഞാന്‍ പ്രണയം തേടി.
ജീവനില്ലാത്ത നിഴലിനെ പേടിച്ചു
പുതപ്പിനടിയില്‍ നൂണ്ടു കയറി,
വറ്റിവരണ്ട നീര്‍ചാലുകള്‍ തേടി.
എനിക്കറിയാം, നിന്റെ പ്രണയത്തിന്റെ
അല്പ്പായുസ്സും അഭംഗിയും. സാരമില്ല,
ഇന്നെനിക്കിത് കൂടിയേ തീരൂ;
ഞാന്‍ തേടിയ പ്രണയമിതല്ലെങ്കിലും