കവിത പോലെ ചിലത്, സമകാലീകം,

പ്രണയം (?)

Gini Gini Follow Jan 20, 2011 · 1 min read
പ്രണയം (?)
Share this

മിനിയാന്ന്,

നീളന്‍ മിഴികൊണ്ടൊന്നു കൊളുത്തി വലിച്ചു,

മുടി പിന്നി, തുളസിക്കതിര് ചൂടി,

ചുവന്ന ദാവണിയില്‍, കൊലുസ്സ് കിലുക്കി,

വടക്കിനി കോലായിലെ തൂണിനു പിറകില്‍ മറഞ്ഞു.


ഇന്നലെ,

കണ്ണിലേക്കു നോക്കി, ഇഷ്ടം പറഞ്ഞു,

“അനാര്‍ക്കലി” ചുരിദാറിന്റെ വില കേള്‍പ്പിച്ചു,

കൊളുത്തും കയറും എന്റെ കഴുത്തില്‍ മുറുക്കി,

പിറകെ നടത്തിച്ചു


ഇന്ന് രാവിലെ,

“സിം കാര്‍ഡ്‌” മാറ്റി, “ലെവിസിന്റെ” ജീന്‍സില്‍,

കാലു കവച്ചിരുന്നു, മറ്റൊരുത്തന്റെ വയറ്റില്‍ കൈ ചുറ്റി,

ബൈക്കിന്റെ പുറകില്‍, തമ്പാനൂരിലൂടെ…

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie