ബ്ലോഗുകള്‍ക്കിടയിലൂടെ ഓടിനടന്ന് വായിക്കുന്നതിനിടയിലാണ് രമ്യയെ കുറിച്ച് അറിയാനിടയായത്. Dr. ജയന്‍ ദാമോദരന്റെ ബ്ലോഗില്‍ വച്ചായിരുന്നു അത്. കൂട്ടം ഓണ്‍ലൈന്‍ കമ്മ്യുണിട്ടിയില്‍ രമ്യ കുറിച്ചിട്ട വരികളില്‍ വിഷാദം കിനിഞ്ഞിരുന്നു. ചെറുപ്പത്തില്‍ പോളിയോയുടെ രൂപത്തില്‍ വിധി രമ്യയെ കളിയാക്കാന്‍ തുടങ്ങിയതും ഇപ്പോഴും പിന്തുടരുന്നതും ഞാന്‍ വായിച്ചറിഞ്ഞു.
രമ്യ കൂട്ടത്തിലും നോട്ടുബുക്ക്‌കളിലുമായി കുറിച്ചിട്ട വരികള്‍ തുന്നിച്ചേര്‍ത്തു, കൂട്ടത്തിന്റെ തന്നെ നേതൃത്വത്തില്‍ ശലഭായനം എന്ന പേരില്‍ കവിതാസമാഹാരം കഴിഞ്ഞ ഞായറാഴ്ച പുറത്തിറക്കി. പ്രശസ്ത മലയാള കവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ടി.എന്‍. സീമയ്ക്ക് നല്‍കികൊണ്ട് കവിതാസമാഹാരം പ്രകാശനം ചെയ്തു .
ഇപ്പോള്‍ റിജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന രമ്യക്ക് വരുന്ന 28 നു ആണു ശസ്ത്രക്രിയ . ഇനിയും ഒരുപാട് പൂക്കള്‍ തോറും പറന്നു നടക്കാന്‍ രമ്യയുടെ ഭാവനകള്‍ക്ക് കഴിയട്ടെ എന്ന് നമ്മുക്കാഗ്രഹിക്കാം. ഈ അനിയത്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം, ധൈര്യമേകാം.