ഗുരുക്കന്മാര്‍ പറഞ്ഞത്
തായ് വേര് മറക്കരുതെന്നാണ്
പക്ഷെ എന്റെ തായ് വേര്
ഞാന്‍ വെട്ടിമാറ്റിയിരുന്നു.
എന്റെ മുന്‍പില്‍
തായ് വേര് തേടി പോകുന്നവര്‍
ചിരിക്കുന്ന, സന്തോഷിക്കുന്ന
മുഖംമൂടിയണിഞ്ഞവര്‍
കൂര്‍ത്ത കുന്തമുനകള്‍
നെഞ്ചില്‍ തറഞ്ഞപ്പോള്‍
തായ് വേര് വിട്ടു, നോവിന്റെ
മരുഭൂമിയിലേക്ക് എത്തിയോര്‍…
എന്റെ ചെടിക്കായ് ഞാന്‍
തായ് വേരായി തണലായി
കടലിലെ ഓലങ്ങളിലെ
ചെറിയൊരു ജലബിന്ദുവായ്
നോവിന്റെ സൂചി മുനകള്‍
തരച്ചപ്പോഴും ഞാന്‍ കരഞ്ഞില്ല
വേദനിച്ചില്ല; എന്റെ ഹൃദയം
ഞാന്‍ അവിടെ മറന്നു വച്ചിരുന്നു
എന്റെ മുന്‍പില്‍ മൂന്നു സത്യങ്ങള്‍;
വിശപ്പ്, ഭാവി പിന്നെ എന്റെ നിഴലും.
എന്നെ ചിരിപ്പിച്ചു , കരയിപ്പിച്ചു
നാടകമാടുന്നോര്‍
കാടുകള്‍ മരക്കൂട്ടമല്ലെന്നും
നിഴലുകള്‍ സത്യമല്ലെന്നും…
എന്റെ പാഠപുസ്തകത്തിലെ
ഒഴിഞ്ഞ താളുകള്‍ കുറഞ്ഞു വന്നു.
മനസ്സ് കൊണ്ട് കണക്കു കൂട്ടുന്നത്
വെറുതെയായി, മുകളിലെ കണക്കു
സമവാക്യങ്ങളുടെ സഹായമില്ലാതെ
എന്റെ മുന്‍പില്‍ കാണിച്ചു തന്നു.
ഞാന്‍ പുസ്തകം കീറിയെരിഞ്ഞതും
അതുകൊണ്ടായിരുന്നു; ആ കഷണങ്ങള്‍
എന്നെ നോക്കി ചിരിച്ചു, സ്നേഹത്തിന്റെ
പൂമ്പാറ്റകളായി, മുകളിലേക്ക് … പതുക്കെ …