കവിത പോലെ ചിലത്,

ഞാന്‍

Gini Gini Follow Mar 27, 2007 · 1 min read
Share this

അപ്പക്കഷണം കിട്ടിയവര്‍

തലയുയര്‍ത്തി നിന്ന്നു

-എന്നെ ഒറ്റിയവന്‍്-

തലയുയര്‍ത്താന്‍ കഴിഞ്ഞില്ല


കണ്ണുകള്‍ ശാന്തമയിരുന്നു

നിഷ്കളങ്കവും

തീന്മേശയിലെ മൌനത്തെ

ആരും പങ്കു വച്ചില്ല


വെള്ളിക്കാശിന്‍െ തിളക്കം

കണ്ണില്‍ പുളഞ്ഞു കയറുന്നു

അപ്പക്കഷണത്തിന്

രക്തത്തിന്റെ നിറമായിരുന്നു


ഗുരുവിനെ വില്‍ക്കാന്‍

പഠിച്ചു; വീഞ്ഞ് കുടിക്കാനും

വിറയ്ക്കുന്ന കൈകളെ

വീഞ്ഞിനു പിടിച്ചു നിര്‍ത്താനായില്ല


ഇറ്റിറ്റു വീഴുന്ന ചോരയെന്റെ

നെഞ്ഞിലേക്കുള്ള;

നേരിപ്പോടിലെക്കുള്ള

എണ്ണയായി; കാറ്റായ് . . .

Join Newsletter
Get the latest news right in your inbox. We never spam!
Gini
Written by Gini Follow
Backpacker, Foodie, Techie