ഇതൊരു മാതിരി മറ്റേടത്തെ പണിയായി പോയി. ഈ പറയുന്ന എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസ് ഇത് വരെ ഉറങ്ങുകയായിരുന്നോ ? കോപിറൈറ്റ്, പേറ്റന്റ്, ഇതൊക്കെ എടുക്കാന്‍ ഇപ്പോഴാണോ സമയം കിട്ടിയത്. ?
സംഗതി എന്താന്നു വച്ചാല്‍, കണക്കില്ലാത്ത മലയാളികളും മറ്റും ആവേശത്തോടെ-അറിയാതെയെങ്കിലും- പ്രചരിപ്പിച്ച തമാശയുടെ ബ്രാന്‍ഡ് അംബാസിഡാര്‍ ആയിമാറിയ ടിന്റുമോനെ എംസി ഓഡിയോസ് എന്ന് പറയുന്ന ഒരു കമ്പനി സ്വകാര്യസ്വത്താക്കി മാറ്റാന്‍ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇതിനെതിരെ ബ്ലോഗുകളിലും എസ് എം എസുകളിലുമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടുകഴിഞ്ഞു.
മനോരമയില്‍ വന്ന വാര്‍ത്തയുടെ ചിത്രം കാണുക.